നെറ്റിയില്‍ ഒറ്റക്കണ്ണുമായി കുട്ടി ജനിച്ചു ,ദേവന്റെ പുനര്‍ജന്മമെന്ന് വിശ്വാസികള്‍

ഈജിപ്ത് :തിരുനെറ്റിയില്‍ ഒറ്റക്കണ്ണുമായി കുട്ടി ജനിച്ചു .ദേവന്റെ പുനര്‍ജന്മമെന്ന് വിശ്വാസികള്‍ പറയുന്നു. ഈജിപ്‌തിലെ എയ്‌ സെന്‍ബെല്ലവെയിനിലെ സ്വകാര്യ ആശുപരതിയിലാണ്‌ നെറ്റിയില്‍ ഒരു കണ്ണുമായി കുട്ടി പിറന്നത്‌. ഗ്രീക്ക്‌ പുരാണത്തിലെ സൈക്ലോപ്‌സ് ദേവന്റെ പുനര്‍ജന്മമാണ്‌ കുട്ടിയെന്നാണ്‌ നാട്ടുകാര്‍ വിശ്വസിക്കുന്നത്‌.
എന്നാല്‍ കുറച്ച്‌ ദിവസങ്ങള്‍ മാത്രമേ കുട്ടി ജീവിച്ചിരിക്കൂ എന്നാണ്‌ ഡോക്‌ടര്‍ പറയുന്നത്‌. സൈക്ലോപിയ എന്ന അവസ്‌ഥയാണ്‌ കുട്ടിക്കുള്ളതെന്നാണ്‌ ഡോക്‌ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്‌.

Pic shows: the one eyed baby. A tragic picture of a baby born with only one eye in the middle of his forehead and no nose has drawn comparisons with the mythical cyclops after it went viral on social media. Doctors think the deformities could be the result of medicines taken by the mother or from being exposed to radiation. The mum, who is Egyptian, gave birth at a private hospital in the Northeastern town of El Senbellawein. The infant has a full head of hair, large ears and other deformities on his body says Dr Ahmed Badruddin, who is supervising the baby’s condition. A heart breaking picture of the child has been released by the family, who are receiving counselling. Dr Ahmed Badruddin said due to the infant’s condition, he was only expected to survive a few more days. (ends)

ഗര്‍ഭപാത്രത്തിലായിരിക്കുമ്പോള്‍ റേഡിയേഷന്‍ ഏല്‍ക്കുന്നതിന്റെ ഫലമായാണ്‌ ഈ വൈകല്യം ശിശുക്കള്‍ക്കുണ്ടാകുന്നത്‌. വളരെ അപൂര്‍വമായൊരു ജനന വൈകല്യമായാണ്‌ ഇത്‌. 1000 കുട്ടികളില്‍ ഒരു കുട്ടിക്ക്‌ മാത്രം കണ്ടു വരുന്ന വൈകല്യമാണിത്‌. ഇവയില്‍ മിക്കതും സമയത്തിന്‌ മുമ്പെ ജനിക്കുന്നവരുമാണ്‌. ഇത്തരം കുഞ്ഞുങ്ങള്‍ വൈകാതെ മരിക്കുകയും ചെയ്യുമെന്ന്‌ ഡോക്‌ടര്‍മാര്‍ പറഞ്ഞു.ഒറ്റക്കണ്ണുമാത്രമല്ല കുട്ടിക്ക്‌ മൂക്കുമില്ല. ഇത്തരം കുഞ്ഞുങ്ങളുടെ ഹൃദയത്തിനും തകരാറുകളേറെയുണ്ടാവുക സ്വാഭാവികമായതിനാലാണ്‌ ഇവര്‍ക്ക്‌ ആയുസ്‌ വളരെ കുറവാകുന്നതിനുള്ള പ്രധാന കാരണം. കുഞ്ഞിന്റെ അമ്മ ഗര്‍ഭിണിയായിരിക്കുമ്പോള്‍ കഴിച്ച്‌ മരുന്നുകളോ റേഡിയേഷന്റെ സാമീപ്യമോ മൂലമായിരിക്കാം കുഞ്ഞിന്‌ ഈ ഒരു അവസ്‌ഥയുണ്ടായിരിക്കുന്നതെന്നാണ്‌ ഡോക്‌ടര്‍മാര്‍ വിലയിരുത്തുന്നത്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top