പഴയ നോട്ടുകള്‍ ഡോക്ടര്‍ സ്വീകരിച്ചില്ല; ചികിത്സ കിട്ടാതെ നവജാത ശിശു മരിച്ചു; പണം പിന്നീട് നല്‍കാമെന്ന് പറഞ്ഞിട്ടും അനുവദിച്ചില്ല

മുംബൈ: പഴയ നോട്ടുകള്‍ മാറാനാകാതെ വന്നതുമൂലം ഡോക്ടര്‍ ചികില്‍സ നിഷേധിച്ചതിനെ തുടര്‍ന്ന് മുംബൈയില്‍ നവജാതശിശു മരിച്ചെന്ന് ആരോപണം. മുംബൈ ഗോവണ്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ചയാണ് ആണ്‍കുട്ടി മരിച്ചത്.

അസാധുവായ നോട്ടുകള്‍ ആശുപത്രികള്‍ സ്വീകരിക്കണം എന്ന കര്‍ശന നിര്‍ദ്ദേശം നിലനില്‍ക്കെയാണ് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ നവജാത ശിശു മരിച്ചത്. ചികിത്സ വൈകിയതോടെ ഗോവണ്ടിയിലെ ജീവന്‍ജ്യോത് ആശുപത്രിയില്‍ വച്ച് ജഗദീശ് ശര്‍മയുടെയും കിരണ്‍ ശര്‍മയുടെയും കുട്ടിയാണ് മരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡിസംബര്‍ 7 നായിരുന്നു കിരണ്‍ ശര്‍മ്മയ്ക്ക് പ്രസവ തീയതി കുറിച്ചിരുന്നത്. എന്നാല്‍, അമിത രക്തസ്രാവം മൂലം നവംബര്‍ ഒമ്പതിന് കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. മരപ്പണിക്കാരനായ ജഗദീഷ് ശര്‍മ്മയുടെ കൈയില്‍ ഉണ്ടായിരുന്ന 500 നോട്ടുകള്‍ സ്വീകരിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. പണം പിന്നീട് അടക്കാമെന്നു പറഞ്ഞിട്ടും ആശുപത്രി അധികൃതര്‍ കൂട്ടാക്കിയില്ല. 6000 രൂപ മുന്‍കൂറായി നല്‍ക്കാത്തതിനാല്‍ കുട്ടിയെ നവജാത തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്.
കുട്ടിയുടെ ആരോഗ്യനില വീണ്ടും വഷളായതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച വീണ്ടും ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അല്‍പസമയത്തിനകം കുട്ടി മരിക്കുകയായിരുന്നു.

Top