ജയ്പൂരിൽ ജനിച്ച അത്ഭുത ബാലികയുടെ കഥ പറഞ്ഞ് ലോക മാധ്യമങ്ങൾ; അപൂർവങ്ങളിൽ അപൂർവമായി സംഭവിക്കുന്ന കണ്ണുകളും ചെവികളും ഇല്ലാത്ത മറ്റൊരു തല കൂടി; പാരസൈറ്റിക് ട്വിൻസ് എന്ന അത്ഭുതം ഇന്ത്യയിൽ ഇതാദ്യം

ജയ്പൂർ: ഇന്ത്യൻ ഡോക്ടർമാർ പുറത്തെടുത്ത അത്ഭുത ബാലികയുടെ കഥയാണ് ലോകമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. വിവിധ രീതിയിലുള്ള ഇരട്ടകളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ട്. എന്നാൽ പാരസൈറ്റിക് ട്വിൻസ് ഇവയിൽ അപൂർവങ്ങളിൽ അപൂർവമായാണ് സംഭവിക്കുന്നത്. അതായത് ഒരു മില്യൺ പ്രസവങ്ങളിൽ ഒന്നെന്ന തോതിലാണിതുണ്ടാകുന്നത്. ഇത്തരത്തിലുള്ള ഒരു അത്ഭുത ജനനം ജയ്പൂരിലെ ജഹാസ്പൂരിലെ രാം സ്നേഹി ഹോസ്പിറ്റലിൽ സംഭവിച്ചിരിക്കുന്നത്. ഇവിടെ 21കാരിക്ക് പിറന്ന ശിശുവിന്റെ വയറ്റിൽ നിന്നും കണ്ണുകളും ചെവികളും ഇല്ലാത്ത മറ്റൊരു തല കൂടി പുറത്തേക്ക് തള്ളി നിന്നിരുന്നു. രണ്ട് ആരോഗ്യമുള്ള കൈകൾക്ക് പുറമെ ഒരു കൈ കൂടി ശരീരത്തിൽ കിളിർത്തിരുന്നു.

1
പുറത്തേക്ക് തള്ളി നിന്നിരുന്ന രണ്ടാമത്തെ തല അഥവാ പാരസൈറ്റിക് ട്വിന്നിനെ ഡോക്ടർമാർ നീക്കം ചെയ്യുകയുമായിരുന്നു. ഈ തല കുട്ടിക്കാവശ്യമുള്ള രക്തത്തെയും പോഷകങ്ങളെയും ഇല്ലാതാക്കുമെന്നും അതിനാലാണ് അത് എത്രയും സാധ്യമായ വേഗത്തിൽ നീക്കം ചെയ്തിരിക്കുന്നതെന്നുമാണ് ഡോക്ടർമാർ വിശദീകരിക്കുന്നത്. ഗർഭിണിയായ യുവതിക്ക് കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് അവരെ ജഹാസ്പൂരിലെ രാം സ്നേഹി ഹോസ്പിറ്റലിൽ എത്തിച്ചിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടർന്ന് യുവതിയെ അടിയന്തിരമായി സോണോഗ്രാഫി സ്‌കാനിനും അൾട്രാസൗണ്ടിനും വിധേയയാക്കുകയായിരുന്നു. യുവതിയുടെ വയറ്റിൽ ഇരട്ടക്കുട്ടികളുണ്ടെന്ന് അതിലൂടെ തെളിയുകയും ചെയ്തിരുന്നു. എന്നാൽ ഇത് പാരസൈറ്റിക് ട്വിൻസ് ആണെന്ന് അപ്പോൾ വ്യക്തമായിരുന്നില്ല. സയാമീസ് ഇരട്ടകളിൽ നിന്നും തീർത്തും വ്യത്യസ്തമായ അവസ്ഥയാണിത്. ഇതിൽ ഒരു കുട്ടി തീർത്തും വളർച്ചയില്ലാത്ത വിധത്തിലായിരിക്കും നിലകൊള്ളുന്നതെന്നതാണ് പ്രത്യേകത. കുട്ടിയെയും അമ്മയെയും രക്ഷിക്കാൻ സാധിച്ചിരിക്കുന്നുവെന്നാണ് ഇവരെ ചികിത്സിക്കുന്ന ഗൈനക്കോളജിസ്റ്റാ ഡോ. വിജിയെത ഗാർഗ് വെളിപ്പെടുത്തിയിരിക്കുന്നത്.

1

എന്നാൽ തന്റെ ഭാര്യയുടെ ജീവനാണ് മുൻഗണന നൽകേണ്ടതെന്നും കുട്ടിക്ക് രണ്ടാം സ്ഥാനമേയുള്ളുവെന്നും ശസ്ത്രക്രിയക്ക് മുമ്പ് യുവതിയുടെ ഭർത്താവും കർഷകനുമായ 24കാരൻ ഡോക്ടറോട് ആവശ്യപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടുണ്ട്. സിസേറിയന് ശേഷം കുട്ടിയുടെ ഓപ്പറേഷൻ വിജയകരമായി നടത്തുന്നതിന് വേണ്ടി ജെകെ ലോൺ ഹോസ്പിറ്റിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഏപ്രിൽ 26നായിരുന്നു ഓപ്പറേഷൻ നടന്നത്.ഈ ദമ്പതികൾക്ക് പിറന്ന ആദ്യത്തെ കുട്ടി മരിച്ച് പോയിരുന്നുവെന്നാണ് സൂചന.

ഇത് രണ്ടാമത്തെ കുട്ടിയാണ്. പാരസൈറ്റിക് ട്വിൻസുകളിൽ തന്നെ വളരെ അപൂർവമായ കേസാണിതെന്നാണ് ഹോസ്പിറ്റലിലെ പീഡിയാട്രിക് യൂണിറ്റിലെ ഡോ. പ്രവീൻ മാർത്തൂർ വെളിപ്പെടുത്തുന്നത്. സർജറിക്കും മറ്റുള്ള ചികിത്സകൾക്കും കുടുംബത്തിൽ നിന്നും യാതൊരു തുകയും ഈടാക്കേണ്ടെന്നാണ് ഹോസ്പിറ്റൽ മാതൃകാപരമായ തീരുമാനമെടുത്തിരിക്കുന്നത്.

Top