എന്നും മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ബേബി ശാലിനി… ഇപ്പോള്‍ ബേബിശാലിനിയുടെയും തമിഴ് സൂപ്പര്‍താരം അജിത്തിന്റെയും മകളുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. സ്കൂള്‍ ആനിവേഴ്സറി ആഘോഷത്തില്‍ നൃത്തം ചെയ്യുന്ന പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്.
കരകാട്ടത്തിന്റെ വേഷം ധരിച്ചാണ് കുഞ്ഞ് അനൗഷ്ക പെര്‍ഫോം ചെയ്യുന്നത്. സ്റ്റേജ് മത്സരത്തിനിടെ ഒന്‍പതുകാരിയായ ഈ കുറുമ്പിയായിരുന്നു സൂപ്പര്‍താരം. മനോഹരമായ നൃത്തചുവടുകളിലൂടെ ആരാധകരുടെ മനംകവര്‍ന്നു അനൗഷ്ക. ചിത്രം സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലായി.
അച്ഛനേയും അമ്മയേയും പോലും മകളും അറിയപ്പെടുന്ന കലാകാരിയായി മാറട്ടെയെന്നാണ് ഫോട്ടോയ്ക്ക് താഴെവരുന്ന കമന്റുകളില്‍ അധികവും. അധികം വൈകാതെ സിനിമയിലും അനൗഷ്കയെ പ്രതീക്ഷിക്കുന്നു എന്ന് അഭിപ്രായപ്പെട്ടവരും ഏറെയാണ്.
ബാലതാരമായെത്തി നിരവധി ആരാധകരുടെ മനംകവര്‍ന്ന ബേബിശാലിനി നായികയായപ്പോഴും അതേ പ്രകടനം ആവര്‍ത്തിച്ചിരുന്നു.
വിവാഹശേഷം ചൈന്നെയിലേക്ക് മാറിയപ്പോഴും സിനിമയില്‍ നിന്നും വിട്ടുനിന്നപ്പോഴും ശാലിനിയോടുള്ള മലയാളികളുടെ ഇഷ്ടത്തിന് വലിയ കുറവൊന്നും വന്നില്ല. തമിഴകത്ത് ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാണ് അജിത്ത്.