പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് ലാലു പ്രസാദ് യാദവ്. മോദി സർക്കാരിന് ധൈര്യമുണ്ടെങ്കിൽ അദാനിയുടേയും രാജ്യത്തെ പ്രമുഖ വ്യവസായികളുടെയും വസതികളിലും ഓഫീസുകളിലും റെയ്ഡ് നടത്തു എന്നാണ് ലാലുവിന്‍റെ വെല്ലുവിളി.
പനാമ പേപ്പർ ഇടപാടിൽ ഇടം പിടിച്ച് അമിതാഭ് ബച്ചൻ, ഐശ്വര്യ റായ് ബച്ചൻ തുടങ്ങിയ 422 ഇന്ത്യക്കാരുടെ ഓഫീസുകളിലും വീടുകളിലും എന്തുകൊണ്ട് സർക്കാർ റെയ്ഡ് നടത്തുനില്ലെന്നു. ധൈര്യമുണ്ടെങ്കിൽ ഇവരുടെ വീടുകളിൽ റെയ്ഡ് നടത്താനും ലാലുവിന്‍റെ വെല്ലുവിളിയിലുണ്ട്.
രാജ്യത്തിപ്പോൾ അപ്രഖ്യപിത അടിയന്തരാവസ്ഥയെന്ന്. പ്രധാനമനന്ത്രി നരേന്ദ്ര മോദിയും ദേശീയ അധൃക്ഷൻ അമിത്ഷായും കേന്ദ്ര അന്വേഷണ ഏജൻസികൾ ഉപയോഗിച്ച് പ്രതിപക്ഷത്തെ ഇല്ലാതാക്കൻ ശ്രമിക്കുകയാണെന്നും ലാലു ആരോപിച്ചു.
മോദിക്കു ധൈര്യമുണ്ടെങ്കിൽ അദാനിയുടെയും രാജ്യത്തെ വമ്പൻ വ്യവസായികളുടെയും വസതികളിലും ഓഫിസുകളിലും റെയ്ഡു നടത്താനും ലാലു വെല്ലുവിളിക്കുന്നുണ്ട്.കാലിത്തീറ്റ കുംഭകോണക്കേസിൽ വിചാരണക്കു വേണ്ടി റാഞ്ചിയിലെച്ചിയപ്പോഴാണ് മോദിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.