
മുംബൈ: അഗ്നിശമന ഉപകരണ രംഗത്തെ പ്രമുഖരായ നിതിന്‍ ഫയര്‍ പ്രൊട്ടക്ഷന്‍ ഇന്‍ഡസ്ട്രീസിന്റെ 15 ലക്ഷം ഓഹരികള്‍ ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്‍ വാങ്ങി. അമിതാഭ് ബച്ചന്‍ ഷെയറുകള്‍ വാങ്ങിയതോടെ നിതിന്റെ ഫയര്‍ പ്രൊട്ടക്ഷന്‍ ഇന്‍ഡസ്ട്രീസിന്റെ ഓഹരികളുടെ മുഖവില 47.05 ആയി കുതിച്ചുയര്‍ന്നു. നേരത്ത ഉണ്ടായിരുന്നതില്‍നിന്നു പത്തു ശതമാനമാണു വര്‍ധന.
കഴിഞ്ഞ 14നാണ് അമിതാഭ് ബച്ചന്‍ ഓഹരികള്‍ വാങ്ങിയത്. ഇന്ന് ഓഹരി വിപണി അവസാനിക്കുമ്പോള്‍ ദേശീയ സൂചികയില്‍ നിതിന്‍ ഫയര്‍ പ്രൊട്ടക്ഷന്‍ ഇന്‍ഡസ്ട്രീസ് ആറു ശതമാനം നേട്ടമുണ്ടാക്കി. 46.50ലാണ് ഓഹരികള്‍ വിനിമയം ആരംഭിച്ചത്. ഒരു ഘട്ടത്തില്‍ വില 47.15 വരെയെത്തി.