ബാഗ്ദാദ് : ബാഗ്ദാദില്‍ ഭീകരാക്രമണത്തില്‍ 70 മരണം. 160 പേര്‍ക്ക് പരുക്കേറ്റു. മധ്യ ബാഗ്ദാദിലെ കച്ചവട കേന്ദ്രത്തിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഏറ്റെടുത്തു. നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച നോമ്പ് തുറന്ന ശേഷം ജനങ്ങൾ ഷോപ്പിങ്ങിനും മറ്റുമായി പുറത്തിറങ്ങിയ സമയത്താണ് ഉഗ്ര സ്ഫോടനങ്ങൾ നടന്നത്. ഇതാണ് മരണ സംഖ്യ കൂടാൻ കാരണം.
ബഗ്ദാദിലെ കരദ ജില്ലയിലാണ് ആദ്യ സ്ഫോടനമുണ്ടായത്. കരദയിലുണ്ടായ കാർബോംബ് സ്ഫോടനത്തിൽ 79 പേർ കൊല്ലപ്പെട്ടെന്നാണ് അനൗദ്യോഗിക കണക്ക്. പിന്നീട് കിഴക്കൻ ബഗ്ദാദിലും സ്ഫോടനമുണ്ടായി. ഇതിൽ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. ആദ്യ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു.
ഇറാഖിന്‍റെ പ്രധാനപട്ടണമായ മൊസൂൽ ഇപ്പോഴും ഐ.എസ് നിയന്ത്രണത്തിലാണ്. മറ്റൊരു പട്ടണമായ ഫലൂജ നേരത്തെ ഇറാഖീ സേന ഐ.എസിൽ നിന്ന് തിരിച്ചുപിടിച്ചിരുന്നു.