ബാഹുബലിയുടെ ആദ്യ റിവ്യൂപുറത്ത് വന്നു; ലോക ക്ലാസിക് ചിത്രള്‍ക്കൊപ്പം കിടിപിടിക്കുന്ന ചിത്രം

ദുബായ്: ഇന്ത്യയിലെ സിനിമാ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബാഹുബലി രണ്ടിന്റെ ആദ്യ പ്രദര്‍ശനത്തിനുശേഷമുള്ള വിലയിരുത്തലുകള്‍ പുറത്തുവന്നു. ഹോളിവുഡ് ചിത്രങ്ങളെ പോലും വെല്ലുന്ന മികച്ച ചിത്രമാണ് ബാഹുബലിരണ്ടെന്നാണ് ആദ്യ റിവ്യൂകള്‍ വിലയിരുത്തുന്നത്.

യുഎഇ-യുകെ സെന്‍സര്‍ ബോര്‍ഡ് അംഗമായ ഉമൈര്‍ സന്ധുവാണ് ഈ റിവ്യൂ പുറത്തുവിട്ടിരിക്കുന്നത്. ബ്രഹ്മാണ്ഡ ഹോളിവുഡ് ചിത്രങ്ങള്‍ ഹാരി പോട്ടര്‍, ലോഡ് ഓഫ് റിങ്ങ്സ് എന്നീ ചിത്രങ്ങളോടാണ് ബാഹുബലി രണ്ടാം ഭാഗത്തെ ഉമൈര്‍ സന്ധു റിവ്യൂവില്‍ താരതമ്യം ചെയ്തിരിക്കുന്നത്. ഓരോ സെക്കന്റുകളും പ്രേക്ഷകരെ വിസ്മയിപ്പിക്കുമെന്നതാണ് രാജമൌലിയുടെ ചിത്രമെന്നും ഇത് ലോക ക്ലാസിക്ക് എന്ന് തന്നെയാണ് സന്ധുവിശേഷിപ്പിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആദ്യ ഭാഗത്തിലെ പ്രകടനത്തേക്കാളും നടന്മാരെല്ലാം അത്യുജ്ജ്വല പ്രകടനമാണ് നായകന്‍ പ്രഭാസ് കാഴ്ചവെച്ചിരിക്കുന്നത് എന്ന് പറയുന്ന റിവ്യൂ. തിരക്കഥയിലും സാങ്കേതികതയിലും ഒന്നാം ഭാഗത്തേക്കാള്‍ മികച്ചതാണ് കണ്‍ക്ല്യൂീഷന്‍ എന്ന് വിലയിരുത്തുന്നു. പ്രഭാസ് മാത്രമല്ല രാജമൌലി വലിയോരു സല്യൂട്ട് അര്‍ഹിക്കുന്നു എന്ന് പറയുന്നു സന്ധു.
രമ്യ കൃഷ്ണന്റേയും അനുഷ്‌കയുടെയും ശക്തമായ കഥാപാത്രങ്ങള്‍ ആസ്വാധകരുടെ മനസില്‍ ചിരസ്മരണയായി കിടക്കും എന്നാണ് സന്ധു തന്റെ സോഷ്യല്‍ മീഡിയ പേജില്‍ എഴുതിയ റിവ്യൂവില്‍ പറയുന്നത്.

Top