കേരള ബോക്‌സോഫിസില്‍ ബാഹുബലി 100 കോടി കടക്കുമോ? പുലിമുരുകനെ പിന്നിലാക്കി കേരളത്തിലും ബാഹുബലി മുന്നേറ്റം

കൊച്ചി: കേരളത്തിലും ബാഹബലി റെക്കോര്‍ഡ് നേട്ടത്തിലേയ്ക്ക് നിലവിലെ എല്ലാ മലയാള ചിത്രങ്ങളെയും പിന്നിലാക്കിയാണ് ബാഹുബലി രണ്ടാം ഭാഗം മുന്നേറുന്നത്.

മുന്നൂറിലധികം സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിയ ബാഹുബലി ആദ്യ ദിനം 6 കോടി 27 ലക്ഷം രൂപയാണ് ഗ്രോസ് കളക്ഷനായി നേടിയത്. പത്ത് ദിവസം കൊണ്ട് 44 കോടി ഗ്രോസ് കളക്ഷനായി. ഇപ്പോള്‍ ചിത്രം 50 കോടി ക്ലബ്ബിലെത്തിയെന്നാണ് സൂചന. കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന ഇനീഷ്യല്‍ നേടിയ ചിത്രവും അതിവേഗം 25 കോടി ക്ലബ്ബിലെത്തിയ ചിത്രവും ബാഹുബലി രണ്ടാം ഭാഗമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആഗോള കളക്ഷനില്‍ റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം 1000 കോടി ക്ലബ്ബിലെത്തിയിരുന്നു. ഇന്ത്യന്‍ സിനിമയില്‍ ആദ്യ ആയിരം കോടി ചിത്രമാണ് ബാഹുബലി 2.കേരളാ ബോക്‌സ് ഓഫീസില്‍ നിന്ന് ബാഹുബലി ദ കണ്‍ക്ലൂഷന്‍ ഒന്നാം ദിനത്തില്‍ 6.27 കോടി ഗ്രോാണ് നേടിയത്. 4 കോടി 31 ലക്ഷം ഇനീഷ്യല്‍ ഗ്രോസ് കളക്ഷന്‍ നേടിയ മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദറാണ് ഇതോടെ പിന്നിലായത്. 11 ദിവസം കൊണ്ട് 2 കോടി ആറ് ലക്ഷം രൂപയാണ് കൊച്ചി മള്‍ട്ടിപ്‌ളെക്‌സില്‍ നിന്ന് മാത്രമായി സിനിമ സ്വന്തമാക്കിയത്.
രണ്ടാം ദിനത്തില്‍ 6.41 കോടിയും മൂന്നാം ദിവസത്തില്‍ 6 കോടി 57 ലക്ഷമായിരുന്നു കളക്ഷന്‍. മൂന്ന് ദിവസം കൊണ്ട് 19.25 ലക്ഷം ചിത്രം സ്വന്തമാക്കി. നാലാം ദിവസം 20 കോടി പിന്നിട്ടു. ദി ഗ്രേറ്റ് ഫാദര്‍ 200ലേറെ കേന്ദ്രങ്ങളില്‍ നിന്നായി അഞ്ചാം ദിവസമാണ് 20 കോടി പിന്നിട്ടത്. പുലിമുരുകന്‍ ഒരാഴ്ചകൊണ്ടും.

14 ദിവസം കൊണ്ടാണ് പുലിമുരുകന്‍ 50 കോടിയിലെത്തിയത്. കേരളത്തിന് അകത്തും പുറത്തു നിന്നുമുള്ള കേന്ദ്രങ്ങളില്‍ നിന്നാണ് പുലിമുരുകന്‍ ഈ നേട്ടത്തിലെത്തിയത്. എന്നാല്‍ കേരളത്തില്‍ നിന്ന് മാത്രമായി 15 ദിവസത്തിനകം അമ്പത് കോടി നേടി പുലിമുരുകന്‍ റെക്കോര്‍ഡും ബാഹുബലി മറികടക്കുന്നു. ദ ഗ്രേറ്റ് ഫാദര്‍ 24 ദിവസം കൊണ്ടാണ് അമ്പത് കോടി പിന്നിട്ടത്.

ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയാണ് ബാഹുബലി ദ കണ്‍ക്ലൂഷന്‍ കേരളത്തിലെ വിതരണക്കാര്‍. മലയാളത്തിലെ രണ്ടാമത്തെ 100 കോടി ചിത്രമാകുമോ ബാഹുബലി ദ കണ്‍ക്ലൂഷന്‍ എന്ന കാത്തിരിപ്പിലാണ് ആരാധകര്‍.

Top