ബാഹുബലിയ്ക്ക് മൂന്നാംഭാഗമുണ്ടാകുമെന്ന സൂചന നല്‍കി രാജമൗലി

ബാഹുബലി സിനിമയുടെ ആദ്യഭാഗത്തിനു ശേഷം പ്രേക്ഷകര്‍ ഏകദേശം രണ്ടു വര്‍ഷത്തോളം കാത്തിരുന്നു, ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി. കട്ടപ്പ ബാഹുബലിയെ എന്തിന് കൊന്നു എന്നതായിരുന്നു ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രേക്ഷകര്‍ ചിന്തിച്ചുകൊണ്ടിരുന്നത്. അങ്ങനെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ബാഹുബലിയുടെ രണ്ടാംഭാഗം പുറത്തിറങ്ങി.

ചിത്രം റിലീസ് ആയി കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആയിരം കോടിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് ബാഹുബലി 2. ഇനിയൊരു കാത്തിരിപ്പില്ലാതെ മഹേന്ദ്ര ബാഹുബലിയെ മഹിഷ്മതിയുടെ രാജാവാക്കുന്നതോടെയാണ് ചിത്രം അവസാനിക്കുന്നത്. പ്രേക്ഷകരുടെ മനസ്സിലും ആശ്വാസത്തിന്റെ തിരശ്ശീല വീഴ്ത്തിയാണ് ബാഹുബലി അവസാനിച്ചത്. എന്നാലിപ്പോള്‍ ബാഹുബലി അവസാനിക്കുന്നില്ല എന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ രാജമൗലി പറയുന്നത്. സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ ബാഹുബലിയുടെ മൂന്നാംഭാഗത്തിന് സാധ്യതയുണ്ടെന്ന് സംവിധായകന്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വെറൈറ്റി മാസികയ്!ക്ക് നല്‍കിയ അഭിമുഖത്തിലാണ് രാജമൗലി പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ വെളിപ്പെടുത്തല്‍ നടത്തിയത്. വിപണിക്ക് വേണ്ടിയാണ് സിനിമയുണ്ടാക്കുന്നതെന്നും അച്ഛന്‍ ഇനിയും നല്ലൊരു കഥയുമായി വരുകയാണെങ്കില്‍ ബാഹുബലി മൂന്നാം ഭാഗം നിര്‍മ്മിക്കുമെന്നാണ് രാജമൗലി അഭിമുഖത്തില്‍ പറയുന്നത്. ബാഹുബലിയുടെ കഥയെഴുതിയത് രൗജമൗലിയുടെ പിതാവ് വിജയേന്ദ്ര പ്രസാദാണ്. ബജ്രംഗീ ഭായ്ജാന്‍, ഈച്ച, മഗധീര തുടങ്ങിയ ഹിറ്റുചിത്രങ്ങള്‍ ഇദ്ദേഹത്തിന്റേതാണ്.

Top