ബൈചുങ് ബൂട്ടിയ പശ്ചിമ ബംഗാളിലെ ഏറ്റവും വലിയ സമ്പന്നനായ സ്ഥാനാര്‍ത്ഥി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും സമ്പന്നന്‍ മുന്‍ ഫുട്‌ബോള്‍ താരം ബൈചുങ് ബൂട്ടിയ. തൃണമൂല്‍ കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ സിലിഗുരി മണ്ഡലത്തിലാണ് ബൂട്ടിയ അസംബ്ലിയിലേക്കുള്ള മത്സരത്തിനായി ബൂട്ട് കെട്ടിയിരിക്കുന്നത്. അസോസിയേഷന്‍സ് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ആന്റ് വെസ്റ്റ്ബംഗാള്‍ ഇലക്ഷന്‍ വാച്ചിന്റെ കണക്കുപ്രകാരം ഏകദേശം പതിനേഴര കോടിയാണ് ഭൂട്ടിയയുടെ ആസ്തി.

തൃണമൂല്‍ സ്ഥാനാര്‍ത്ഥികളായ അശോക് കുമാര്‍ ശതോപാധ്യായ-14 കോടി, ജെയിംസ് കുജൂര്‍-9കോടി എന്നിവരാണ് ഭൂട്ടിയയ്ക്കു തൊട്ടു പിന്നില്‍. അസോസിയേഷന്റെ കണക്കു പ്രകാരം രണ്ടാം ഘട്ടത്തിലെ 56 സ്ഥാനാര്‍ത്ഥികളും ഒരു കോടിയിലധികം ആസ്തിയുളളവരാണ്. 51 പേര്‍ക്ക് 50 ലക്ഷം മുതല്‍ ഒരു കോടിവരെയും 157 പേര്‍ക്ക് 5 മുതല്‍ 50 ലക്ഷം വരെയും ആസ്തിയുണ്ട് 119 പേര്‍ക്ക് 5 ലക്ഷം രൂപയാണ് സമ്പാദ്യം. മൂന്നു സ്ഥാനാര്‍ത്ഥികള്‍ക്ക് ആസ്തിയൊന്നുമില്ലെന്നും അസോസിയേഷന്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 
രണ്ടാംഘട്ട തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ കണക്കുകള്‍ മാത്രമാണിത്; പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിലെ രണ്ടാം ഭാഗ വോട്ടെടുപ്പ് തിങ്കളാഴ്ച്ച നടന്നു. 79.56 ശതമാനമായിരുന്നു പോളിങ്. അവസാന ഘട്ട പോളിങ് മെയ് ആറിനാണ്. മെയ് 16ന് ഫല പ്രഖ്യാപനവും ഉണ്ടാവും. സിപിഎമ്മിനെ നീക്കി ഭരണം പിടിച്ചതിനു ശേഷം മമത ബാനര്‍ജി നേരിടുന്ന ആദ്യ നിയമസഭാ പോരാട്ടമാണ് എന്നതാണ് പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പിനെ ഇത്തവണ ശ്രദ്ധേയമാക്കുന്നത്.

Top