കൊച്ചി: സിനിമയില്‍ കോടികള്‍ പ്രതിഫലം വാങ്ങുന്ന സൂപ്പര്‍ സ്റ്റാറുകള്‍പോലും അ്മ്പതുലക്ഷത്തില്‍ താഴെ ഇവിടെ കൈപ്പറ്റുകയും ബാക്കി തുക ഗള്‍ഫില്‍ പലരുടേയും അക്കൗണ്ടുകളില്‍ സ്വീകരിച്ച് തട്ടിപ്പുനടത്തുകയുമാണെന്ന് വ്യക്തമാക്കി സിനിമാ സാങ്കേതിക പ്രവര്‍ത്തരുടെ സംഘടനയായ മാക്ടയുടെ പ്രസിഡന്റ് ബൈജു കൊട്ടാരക്കര. സിനിമാമേഖലയിലം കള്ളപ്പണം ഒഴുകുന്നുണ്ടെന്നും ഇതും ശുദ്ധീകരിക്കപ്പെടണമെന്നും വ്യക്തമാക്കി ഇക്കാര്യത്തില്‍ ധവളപത്രം ഇറക്കണമെന്നും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഇതോടെ മോദിയുടെ കറന്‍സി നിരോധനത്തിനു പിന്നാലെ സിനിമാലോകത്തെ കള്ളപ്പണവും വലിയ ചര്‍ച്ചയാവുകയാണ്. മോദിയുടെ കറന്‍സി നിരോധനത്തെ പ്രകീര്‍ത്തിച്ചും ക്യൂനില്‍ക്കുന്നതിലെ വിഷമം പറയുന്നവര്‍ക്ക് സിനിമാകൊട്ടകയിലും മദ്യംവാങ്ങാനും മറ്റും ക്യൂനില്‍ക്കുന്നതിന് വിഷമമില്ലല്ലോ എന്ന് ചോദിച്ചും മോഹന്‍ലാല്‍ ബ്ളോഗിലെഴുതിയത് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു
ഇപ്പോള്‍ സിനിമാരംഗത്തു നിന്നുതന്നെയുള്ള ഒരു സംഘടനയുടെ നേതാവുതന്നെ ഇത്തരമൊരു ആക്ഷേപം ഉന്നയിക്കുന്നതോടെ കള്ളപ്പണത്തിന്റെ വിഹാര രംഗമാണ് സിനിമാലോകമെന്ന പ്രചരണം ശക്തമാകുകയാണ്. സിനിമാമേഖലയിലും കള്ളപ്പണത്തിന്റെ സ്വാധീനമുണ്ടെന്നും ശുദ്ധികലശം വേണമെന്നും കണക്കുകളില്ലാതെ സിനിമാ നിര്‍മ്മാണത്തിന് ചെലവിടുന്ന പണത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നുമാണ് ബൈജു കൊട്ടാരക്കര ആവശ്യപ്പെടുന്നത്.
മോഹന്‍ലാല്‍ മോദിയുടെ കറന്‍സി നിരോധനത്തെ അനുകൂലിച്ച് പുറകെ നടന്ന പത്രസമ്മേളനത്തില്‍ ബ്ളോഗെഴുതുന്ന നടന്മാരും ഇതിനു പുറത്തല്ലെന്ന് ബൈജു തുറന്നുപറഞ്ഞത് പേര് എടുത്തു പറഞ്ഞില്ലെങ്കിലും സൂപ്പര്‍താരത്തെ ഉദ്ദേശിച്ചുതന്നെയാണെന്നും അഭിപ്രായം ഉയര്‍ന്നുകഴിഞ്ഞു.
നേരിട്ട് പണം കൈപ്പറ്റാതെ കോടികള്‍ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ അമ്പതുലക്ഷത്തില്‍ താഴെ ഇവിടെ കൈപ്പറ്റുകയും ബാക്കി തുക ഗള്‍ഫില്‍ ഓവര്‍സീസായി വാങ്ങുകയുമാണ് ചെയ്യുന്നതെന്ന് ബൈജു പറയുന്നു. കോടികള്‍ പ്രതിഫലം വാങ്ങുന്ന വിരലിലെണ്ണാവുന്ന താരങ്ങളെ മലയാള സിനിമയിലുള്ളൂ എന്നതിനാല്‍ തന്നെ മുന്‍നിര താരങ്ങളെത്തന്നെ ലക്ഷ്യമിട്ടായിരുന്നു ബൈജുവിന്റെ പത്രസമ്മേളനം.
ഇവരുടെ സ്വത്തിന്റെയും ഇടപാടുകളുടെയും നികുതിവെട്ടിപ്പിന്റെയും വിവരങ്ങളെപ്പറ്റി സമഗ്രമായി അന്വേഷിക്കണമെന്നും ബൈജു ആവശ്യപ്പെട്ടിട്ടുണ്ട്. താരങ്ങള്‍ക്കെതിരെ മാത്രമല്ല സിനിമാരംഗത്ത് ഇത്തരത്തില്‍ നടക്കുന്ന കള്ളപ്പണ ഇടപാടില്‍ നിര്‍മ്മാതാക്കള്‍ക്കെതിരെയും ബൈജു വിരല്‍ചൂണ്ടിയിട്ടുണ്ട്.
ബ്ളോഗെഴുതുന്ന നടന്മാരും ഇത്തരം ഇടപാടുകള്‍ക്ക് പുറത്തല്ല. സോഷ്യല്‍ മീഡിയയില്‍ പ്രസ്താവനകള്‍ എഴുതുന്നവര്‍ യാഥാര്‍ഥ്യങ്ങള്‍ക്ക് നേരെ കണ്ണടക്കരുത്. ഏതാനും ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവായി പ്രവര്‍ത്തിക്കുന്നവര്‍ പെട്ടെന്ന് സിനിമ നിര്‍മ്മാതാക്കളായി മാറുന്ന അനുഭവങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ ധവളപത്രം ഇറക്കണമെന്നാണ് ബൈജു വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടത്.
ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമ പ്രദര്‍ശിപ്പിച്ചിട്ടും അതിന്റെ സംവിധായകന്‍ വിനയന്‍, നിര്‍മ്മാതാവ് കബീര്‍ എന്നിവരെ ക്ഷണിക്കാതിരുന്നത് ചിലരുടെ വ്യക്തി വൈരാഗ്യം മൂലമാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.
ചലച്ചിത്ര അക്കാദമിയും ഇതിനായി ഇടപെട്ടില്ലെന്നും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ സംവിധായകരെയും നിര്‍മ്മാതാവിനെയും ഉള്‍പ്പെടുത്തുന്ന പതിവുണ്ടെന്നും ബൈജു ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇക്കാര്യങ്ങള്‍ പറയാനാണ് പത്രസമ്മേളനം വിളിച്ചതെങ്കിലും ബൈജു പറയാന്‍ ഉദ്ദേശിച്ചത് സിനിമാലോകത്തെ കള്ളപ്പണത്തെയും കള്ളനിക്ഷേപങ്ങളിലൂടെ നികുതിവെട്ടിക്കുന്നതിനെയും പറ്റി തന്നെയാണ് എന്നാണ് സൂചന.