മനില : ബജാവോസ് അത്ഭുത ജീവിതം സമാനതകളില്ലാത്തതാണ് .ആയുഷ്‌ക്കാലം വെള്ളത്തിൽ ജീവിക്കുന്ന മനുഷ്യർ . കാട്ടിലും മരുഭൂമിയിലും എന്തിന് ദ്രുവപ്രദേശത്ത് ജീവിക്കുന്ന ആളുകളെ കുറിച്ച് നമുക്കറിയാം. എന്നാൽ ; ഒരു ജീവിതകാലമത്രയും വെള്ളത്തിൽ ; ജീവിക്കുന്ന മനുഷ്യരെ കുറിച്ച് കേട്ടിട്ടുണ്ടോ ? കേൾ ക്കുമ്പോൾ ഒരു പക്ഷെ വിശ്വസിക്കാൻ ; കഴിഞ്ഞില്ലെങ്കിലും സംഭവം സത്യമാണ്. ഫിലിപ്പീൻ സ് എന്ന രാജ്യത്തെ ബജാവോസ് എന്നറിയപ്പെടുന്ന ഒരു ഗോത്രത്തിലെ മനുഷ്യരാണ് ആയുഷ്‌ക്കാലം ജലത്തിന് മുകളിൽ ജീവിക്കുന്നത്.
ജീവിതകാലം മുഴുവൻ വെള്ളത്തിൽ കഴിയുന്നവരാണ് ഫിലിപ്പീൻ സിലെ ബജാവോ വംശം. നിങ്ങൾ ക്കിത് ചിന്തിക്കാൻ കഴിയുമോ? കെട്ടുവള്ളം പോലുള്ള ബോട്ടിലാണ് ഇവരുടെ താമസം. ചില വിശേഷ സമയങ്ങളിൽ മാത്രമേ ഇവരെ കരയിൽ കാണൂ.. നിപ്പാ മരത്തിന്റെ ഇലകൾ കൊണ്ടാണ് ബോട്ടിന്റെ മേൽ ക്കൂര ഉണ്ടാക്കുക. ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കലണ്ടറാണ് ഇവർ ഉപയോഗിക്കുക.ഇവരുടെ ജീവിതരീതികൾ തന്നെ വ്യത്യസ്തമാണ്. മരിച്ചയാളുകളുടെ എല്ലുകൾ വരെ ഇവർ സൂക്ഷിച്ചുവെക്കും. ഇതിനുശേഷം ശവകുടീരം ഇടയ്ക്കിടെ സന്ദർശിക്കും.
മരിച്ചവരുടെ ബന്ധുക്കൾ ശരിയായി വിലപിച്ചില്ലെങ്കിൽ മരിച്ചയാളുടെ ആത്മാവ് ദേഹത്ത് കയറുമെന്നാണ് ഇവർ വിശ്വസിക്കുന്നത്. പിടിക്കുന്ന മീൻ നല്കി കരയിൽ നിന്ന് ധാന്യങ്ങളും മറ്റും വാങ്ങും. മീൻ പിടിക്കുക എന്നതാണ് ഇവരുടെ പ്രധാന ജോലി. അടിയൊഴുക്കുള്ള കടലിൽ പോകാൻ ; ഇവർ ;ക്ക് യാതൊരു പേടിയുമില്ല.കടലിന്റെ ഓരോ ഭാഗത്തിനും ബജാവോക്കാര്ക്ക് പേരുണ്ട്. സ്രാവുകളെയെല്ലാം നിഷ്പ്രയാസം പിടികൂടും. ഇവരുടെ വിവാഹ ചടങ്ങളുകൾക്ക് ഒട്ടേറെ പ്രത്യേകതകളുണ്ട്. മുഖത്ത് അരിപൊടിയും ചുണ്ടിൽ ചായവും പൂശിയാണ് വധുവിനെ അലങ്കരിക്കുക.