കര്‍ണാടകയില്‍ ബജ്‌റങ്ദള്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; പ്രദേശത്ത് നിരോധനാജ്ഞ

ബംഗളുരു: കര്‍ണാടകയിലെ ശിവമേഗായില്‍ ബജ്‌റങ്ദള്‍ പ്രവര്‍ത്തകനെ കുത്തിക്കൊന്നു. ശിവമോഗ സ്വദേശിയായ ഹര്‍ഷ(26)യാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം തയ്യല്‍ക്കാരനാണ്. ഞായറാഴ്ച്ച രാത്രി ഒമ്പതിനായിരുന്നു സംഭവം.

ഗുരുതര പരിക്കേറ്റ യുവാവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാലു പേരടങ്ങിയ സംഘമാണ് കൊലപ്പെടുത്തിയതെന്നാണ് സൂചന. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊലപാതകത്തിന് പിന്നാലെ ശിവമോഗയിലെ പലയിടങ്ങളിലും അക്രമസംഭവങ്ങളുമുണ്ടായി. പലയിടത്തും വാഹനങ്ങള്‍ കത്തിച്ചു. ഇതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. അക്രമങ്ങള്‍ ഒഴിവാക്കാന്‍ വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചു.

Top