മാസപ്പിറവി ദൃശ്യമായില്ല, കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ 21 ന്

സ്വന്തം ലേഖകൻ

കോഴിക്കോട്: ശനിയാഴ്ച മാസപ്പിറവി ദൃശ്യമാകാത്തതിനാൽ കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ 21 ബുധനാഴ്ച ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. നാളെ ദുൽഹിജ്ജ ഒന്നും 21ന് ബലിപെരുന്നാളുമായിരിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോഴിക്കോട് വലിയ ഖാസി നാസിർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ, സംയുക്ത മഹല്ല് ഖാസി കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ, പാളയം ഇമാം വി.പി.സുഹൈബ് മൗലവി, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജന.സെക്രട്ടറി തൊടിയൂർ മഹമ്മദ് കുഞ്ഞ് മൗലവി എന്നിവരാണ് മാസപ്പിറവി ദൃശ്യമായില്ല എന്ന് അറിയിച്ചത്.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ എന്നിവരും പെരുന്നാൾ 21ന് ആയിരിക്കുമെന്ന് അറിയിച്ചു.

Top