വിവാഹമോചനം തെറ്റായിരുന്നുവെന്ന് പറഞ്ഞിട്ടില്ല ബാല;അഭിമുഖം വളച്ചൊടിച്ചു

കൊച്ചി: താന്‍ ഒരിടത്തും വിവാഹമോചനം തെറ്റായിരുന്നെന്ന് പറഞ്ഞിട്ടില്ലെന്ന് നടന്‍ബാല. ഒരു മാഗസിന് കുറച്ചു നാള്‍ മുന്‍പ് അഭിമുഖം നല്‍കിയിരുന്നു. ആ അഭിമുഖത്തെ വളച്ചൊടിച്ചാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്നും ബാല വ്യക്തമാക്കി. ഒരിടത്തും വിവാഹ മോചനം എന്നത് എന്റെ തെറ്റായ തീരുമാനമാണെന്നു ഞാന്‍ പറഞ്ഞിട്ടില്ല. എല്ലാവര്‍ക്കും ധാര്‍മികയുണ്ട്. അത് കുറച്ചെങ്കിലും പിന്തുടരാന്‍ ശ്രമിക്കണമെന്ന് മാത്രം- ബാല പറഞ്ഞു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇക്കാര്യത്തില്‍ ഒരു അഭ്യാര്‍ത്ഥനയേ ഉള്ളൂ. ആളുകള്‍ക്കിടയില്‍ പ്രചാരം കിട്ടുവാന്‍ എന്റെ വ്യക്തിപരമായ കാര്യങ്ങളെ ഈ വിധത്തില്‍ ഉപയോഗപ്പെടുത്തരുത്. ഞാന്‍ അമൃതയുമായി പിരിയാന്‍ തീരുമാനിച്ചതിന് ഒരുപാട് കാര്യങ്ങളുണ്ട്. എന്റെ വിവാഹമോചനം സംബന്ധിച്ച് എന്തെങ്കിലും പറയുവാനുണ്ടെങ്കില്‍ പൊതുജനങ്ങളോട് ധൈര്യമായി പറയാന്‍ എനിക്കറിയാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളില്‍ ഞാന്‍ ആരേയും പഴിക്കുന്നില്ല. എല്ലാവര്‍ക്കും നല്ലതു വരണം എന്നേ ആഗ്രഹിക്കുന്നുള്ളൂ. ബാല പറഞ്ഞു.തമിഴില്‍ നിന്നെത്തി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസു കീഴടക്കിയ നടനാണ് ബാല. കരിയറില്‍ മികച്ച നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു അമൃത സുരേഷുമായുള്ള വിവാഹം. എന്നാല്‍, ഈ ബന്ധം അധികകാലം തുടര്‍ന്നില്ല. താളപ്പിഴകളെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞു. അടുത്തിടെ മെഗാഹിറ്റായ പുലിമുരുകനിലൂടെയാണു ബാല ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ചിത്രത്തിലെ വേഷം വീണ്ടും ബാലയെ മലയാളി മനസുകളില്‍ ഇടം നേടാന്‍ സഹായിച്ചു.

Top