പിള്ള ഗ്രൂപ്പില്‍ മന്ത്രിപദം നഷ്‌ടമാക്കിയെന്ന വാദം പുകയുന്നതിനിടെ സ്‌റ്റാഫ്‌ നിയമനത്തിലും പൊട്ടിത്തെറി .ഗണേഷ് കുമാര്‍ മുന്നണി വിടാന്‍ സാധ്യത

തിരുവനന്തപുരം:പിള്ള ഗ്രൂപ്പ് വീണ്ടും പൊട്ടിത്തേെറിയിലേക്ക് .ഏക എം എല്‍ എ ഇടതു മുന്നണി വിട്ട് യു.ഡി.എഫില്‍ ഉടന്‍ തന്നെ ചേക്കേറുമെന്നും സൂചനയുണ്ട്.പിള്ള ഗ്രൂപ്പില്‍ മന്ത്രിപദം നഷ്‌ടമാക്കിയെന്ന വാദം പുകയുന്നതിനിടെ സ്‌റ്റാഫ്‌ നിയമനവും വിവാദമായിരിക്കയാണ്}. ആര്‍. ബാലകൃഷ്‌ണപിള്ള കാബിനറ്റ്‌ പദവിയോടെ മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ അധ്യക്ഷസ്‌ഥാനം ഏറ്റെടുത്തത്‌ കേരളാ കോണ്‍ഗ്രസി(ബി)ന്‌ മന്ത്രിപദം നഷ്‌ടമാക്കിയെന്ന വാദം പുകയുന്നതിനിടെയാണ് അദ്ദേഹത്തിന്റെ സ്‌റ്റാഫ്‌ നിയമനത്തെച്ചൊല്ലിയും തര്‍ക്കം മുറുകുന്നത് .
കഴിഞ്ഞ യു.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലത്ത്‌ പാര്‍ട്ടിയെയും ചെയര്‍മാനെയും പരസ്യമായി അപമാനിച്ച ആളെ സ്‌റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ നീക്കം നടക്കുന്നതായി ആരോപണം. പോലീസിനു നല്‍കിയ പരാതിയില്‍ പിള്ള തന്നെ കുറ്റമാരോപിച്ച വ്യക്‌തിയെ എതിര്‍പ്പുകള്‍ മറികടന്ന്‌ സ്‌റ്റാഫില്‍ നിയമിക്കാന്‍ ആലോചിക്കുന്നത്‌ അദ്ദേഹത്തിന്റെ അനുകൂലികള്‍ക്കിടയിലും അമര്‍ഷത്തിന്‌ ഇടയാക്കിയിട്ടുണ്ട്‌. പാര്‍ട്ടി ചെയര്‍മാന്റെ കോലം കത്തിയ്‌ക്കുകയും പാര്‍ട്ടി ഓഫീസ്‌ തകര്‍ക്കുകയും ചെയ്‌ത വ്യക്‌തിയാണ്‌ ഇപ്പോള്‍ നിയമനത്തിന്റെ അരികിലെത്തി നില്‍ക്കുന്നത്‌.താന്‍ മന്ത്രിയാകാനുള്ള സാധ്യത ഇല്ലാതാക്കിയതിലുള്ള അതൃപ്‌തിക്കു പുറമേ, പിള്ളയുടെ സ്‌റ്റാഫിലേക്ക്‌ താന്‍ നിര്‍ദേശിച്ചവരെ പരിഗണിക്കാത്തതും പാരവച്ച്‌ മറുകണ്ടം ചാടിയവരെ പരിഗണിക്കുന്നതും ഗണേഷ്‌ കുമാറിനെ ചൊടിപ്പിക്കുന്നു. ഇതോടെ, പാര്‍ട്ടിയിലെ പ്രതിസന്ധി അനുദിനം രൂക്ഷമാകുകയാണ്‌.ganesh pillai_0

യു.ഡി.എഫ്‌. കാലത്ത്‌ ഗണേഷിന്റെ മന്ത്രിസ്‌ഥാനം തെറിപ്പിക്കാനായി പിള്ളയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നതിനിടെ ഗണേഷ്‌ അനുകൂലികള്‍ ചേര്‍ന്ന്‌ ഗണേഷ്‌കുമാര്‍ ജനകീയവേദി എന്ന ബദല്‍ പ്രസ്‌ഥാനം ഉണ്ടാക്കിയിരുന്നു. സാംസ്‌കാരിക സംഘടനയെന്ന്‌ അവകാശപ്പെടുമ്പോഴും സമാന്തര രാഷ്‌ട്രീയ പ്രവര്‍ത്തനമായിരുന്നു രീതി. പിള്ളയെ പരസ്യമായി വെല്ലുവിളിച്ചായിരുന്നു പ്രവര്‍ത്തനം. അതിനു മുന്‍നിരയിലുണ്ടായിരുന്ന ഒരു നേതാവിനെയാണ്‌ ഇപ്പോള്‍ തന്റെ സ്‌റ്റാഫില്‍ പ്രധാന സ്‌ഥാനത്തേക്കു പിള്ള പരിഗണിക്കുന്നത്‌.അന്നു പിള്ളയ്‌ക്കെതിരേ മുദ്രാവാക്യം മുഴക്കി കോലം കത്തിക്കുകയും തമ്പാനൂരിലെ പാര്‍ട്ടി ആസ്‌ഥാനത്തിനു കല്ലെറിയുകയും ചെയ്‌ത ഈ നേതാവ്‌ ഇപ്പോള്‍ പിള്ളയുടെ വിശ്വസ്‌തനാണ്‌. പ്രതിസന്ധി ഘട്ടത്തിലും ഒപ്പം നിന്നവരെ തഴഞ്ഞ്‌, ഇങ്ങനെയൊരാള്‍ക്കു പദവി നല്‍കുന്നത്‌ പിള്ളപക്ഷത്തു കടുത്ത എതിര്‍പ്പിനു വഴിവച്ചിരിക്കുകയാണ്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തങ്ങളെ ചതിച്ച്‌ മറുകണ്ടം ചാടിയ ആള്‍ക്കു കസേര കിട്ടുന്നതില്‍ ഗണേഷ്‌ പക്ഷത്തും മുറുമുറുപ്പ്‌ ശക്‌തമായി. ഇതോടെ പിള്ള ഗ്രൂപ്പിലെ പ്രതിസന്ധി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തേക്കാള്‍ ശക്‌തമായി. ഇനി ഒന്നിച്ചുപോകാന്‍ കഴിയില്ലെന്ന നിലപാടിലെത്തിയ ഗണേഷ്‌ പക്ഷം യു.ഡി.എഫുമായുള്ള ചര്‍ച്ചകള്‍ സജീവമാക്കിയിട്ടുണ്ട്‌. ലീഗ്‌ നേതാവ്‌ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ കാര്‍മ്മികത്വത്തിലാണു ചര്‍ച്ചകള്‍. ഗണേഷിന്റെ തിരിച്ചുവരവിനോട്‌ കോണ്‍ഗ്രസില്‍ കാര്യമായ എതിര്‍പ്പില്ലാത്ത സാഹചര്യത്തിലാണു ചര്‍ച്ച മുറുകുന്നത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പോടെ മുന്നണിയിലേക്കു ഗണേഷിന്റെ തിരിച്ചുവരവ്‌ ഉണ്ടായേക്കും.

Top