ഇന്ത്യ തകർത്തത് 3 അല്ല 4 കേന്ദ്രങ്ങൾ!!ഇന്ത്യൻ വ്യോമസേന നടത്തിയ മിന്നലാക്രമണത്തിൽ ജയ്ഷെ മുഹമ്മദിന്റെ നാലു കെട്ടിടങ്ങൾ തകർന്നതായി സ്ഥിരീകരിച്ചു . റഡാർ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ഥിരീകരണം.
ജയ്ഷെ മുഹമ്മദ് നടത്തുന്ന മദ്രസയ്ക്കകത്തുള്ള കെട്ടിടങ്ങളാണ് തകർന്നത്. ഈ ഭാഗത്താണ് ഇന്ത്യ ആക്രമണം നടത്തിയതെന്ന് പാകിസ്ഥാൻ സ്ഥിരീകരിച്ചിരുന്നു.എന്നാൽ ഭീകര കേന്ദ്രങ്ങൾ ഉണ്ടെന്ന് സമ്മതിക്കാൻ തയ്യാറായിരുന്നില്ല.
വ്യോമസേന മിറാഷ് 2000 പോർവിമാനങ്ങൾ ഉപയോഗിച്ച് നടത്തിയ മിന്നലാക്രമണത്തിൽ നാലു കെട്ടിടങ്ങൾ തകർന്നതിന്റെ ചിത്രങ്ങളും,തെളിവുകളും ഉദ്യോഗസ്ഥരുടെ പക്കലുണ്ട്.മിന്നലാക്രമണത്തിനു ശേഷം പാക് സൈന്യം മദ്രസ മുദ്ര വച്ചതും,മാദ്ധ്യമപ്രവർത്തകർ മദ്രസ സന്ദർശിക്കാൻ അനുവദിക്കാതിരുന്നതും ഇതുമൂലമാണെന്നും ഇന്ത്യൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
തകർന്ന കെട്ടിടങ്ങളിലൊന്ന് മസൂദ് അസറിന്റെ അതിഥി കേന്ദ്രമായിരുന്നു,മറ്റൊന്ന് സെമിനാരിയിൽ പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്കുള്ളതും,മറ്റൊന്ന് പരിശീലനം നടത്തുന്നവർക്കുള്ളതും,നാലാമത്തേത് പരിശീലനം നേടുന്നവർക്കുള്ളതുമായിരുന്നുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.