പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ രണ്ട് കുട്ടികളുടെ പിതാവ്; ഓട്ടോയില്‍ ക്ലാസില്‍ പോയിരുന്ന വിദ്യാര്‍ത്ഥിനിയെ നിരവധി തവണ പീഡിപ്പിച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍ സ്‌കൂളില്‍ ഓട്ടോയിലെത്തിയിരുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഒട്ടോ ഡ്രൈവറെ തേടി പോലീസ്. ബാലരാമപുരം വഴിമുക്ക് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ അസീമിനെയാണ് പൊലീസ് തിരയുന്നത്.

ബാലരാമപുരം സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികളെ ഓട്ടോയില്‍ അസീം കൊണ്ടു വിടാറുണ്ടായിരുന്നു. ഇവരെ തിരികെ കൊണ്ടു പോകാനുമെത്തി. ഇതിനിടെയാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. പതിയേ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായി ചങ്ങാത്തതിലാവുകയും അടുക്കുകയുമായിരുന്നു. പിന്നീട് ഇയാള്‍ കുട്ടിയെ വശത്താക്കുകയായിരുന്നുവെന്ന് ബാലരാമപുരം പൊലീസ് പറയുന്നു. കുട്ടിയുമായി അടുപ്പം സ്ഥാപിച്ച ശേഷം മിക്കവാറും എല്ലാ വെള്ളിയാഴ്ചകളിലും ഇയാളുടെ ഓട്ടോറിക്ഷയില്‍ ദീര്‍ഘനേരം കുട്ടിയുമായി കറങ്ങിയശേഷം സ്‌കൂളില്‍ എത്തിക്കുന്നത് പതിവായി മാറുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആദ്യമൊന്നും വൈകി സ്‌കൂളിലെത്തുന്നതില്‍ അദ്ധ്യാപകര്‍ക്ക് സംശയം തോന്നിയില്ല. വൈകിയെത്തുന്നത് പതിവായതോടെയാണ് അദ്ധ്യാപകര്‍ ഇത് ശ്രദ്ധിച്ച് തുടങ്ങിയത്. വെള്ളിയാഴ്ച ദിവസങ്ങളില്‍ സ്‌കൂളുകളില്‍ ഉച്ചയിടവേള സമയം സാധാരണ ദിവസങ്ങളിലേക്കാള്‍ കൂടുതലാണ്. ഈ സമയത്തായിരുന്നു കറക്കം. സ്ഥിരമായി വെള്ളിയാഴ്ച ദിവസങ്ങളില്‍ പെണ്‍കുട്ടി സ്‌കൂളിന് പുറത്തേക്ക് പോകാറുണ്ടെന്ന് അദ്ധ്യാപകര്‍ക്ക് വിവരം കിട്ടി. ഇതേ തുടര്‍ന്നുള്ള അന്വേഷണമാണ് ഡ്രൈവറുടെ കള്ളി പുറത്താക്കിയത്.

കുട്ടി ഓട്ടോയില്‍ കയറി പോകുന്നതിനെകുറിച്ച് ചിലര്‍ അദ്ധ്യാപകര്‍ മനസ്സിലാക്കി. തുടര്‍ന്ന് രക്ഷിതാക്കളെ വിവരമറിയിച്ചതനുസരിച്ച് ഇവര്‍ സ്‌കൂളിലെത്തിയപ്പോള്‍ കുട്ടി സ്‌കൂളിലുണ്ടായിരുന്നില്ല. അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ തിരിച്ചെത്തി. തന്നെ അസീം വീട്ടില്‍ കൊണ്ട് പോയെന്നും ശരീര ഭാഗങ്ങളില്‍ തലോടിയെന്നുമാണ് പെണ്‍കുട്ടി പറഞ്ഞു. കുട്ടിയുമായി ഓട്ടോ ഡ്രൈവര്‍ സ്ഥിരമായി വൈകിയെത്തുന്ന കാര്യം രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് ബാലരാമപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. വിദ്യാര്‍ത്ഥിനിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

പൊലീസ് കുട്ടിയുടെ മൊഴിയെടുക്കുകയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയുമായിരുന്നു. കേസെടുത്തതിന്റെ അടിസ്ഥാനത്തില്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ അസീമിനെ അന്വേഷിച്ച് പൊലീസ് വഴിമുക്കിലെത്തിയെങ്കിലും പ്രതിയെ പിടികൂടാനായില്ല. പൊലീസ് എത്തിയെന്ന വിവരം ലഭിച്ച അസീം ഓട്ടോ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് പൊലീസ് അസിമിന്റെ ഓട്ടോ കസ്റ്റഡിയിലെടുത്തു.
പ്രതിക്കായി പൊലീസ് ഊര്‍ജിതമായി അന്വേഷണം നടത്തുന്നുവെങ്കിലും സ്ഥലത്തെ ഉന്നത സിപിഐ(എം) നേതാവ് പ്രതിയെ സംരക്ഷിക്കുന്നതായാണ് ആക്ഷേപം. പ്രായയപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അസീമിനെതിരെ പോക്സോ ചുമത്താനാണ് സാധ്യത.

Top