സൗദി അറേബ്യയില്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. മൊത്തം ഒമ്പത് ദിവസത്തെ പൊതു അവധിയാണുള്ളത്. ഓഗസ്റ്റ് 17 വെള്ളിയാഴ്ച ആരംഭിക്കുന്ന അവധി ഓഗസ്റ്റ് 26 ഞായറാഴ്ച വരെയാണുള്ളത്. സൗദി അറേബ്യ മോണിറ്ററി അതോറിറ്റിയും, സൗദി സ്റ്റോക് എക്‌സ്‌ചേഞ്ചുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്ക്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ഈ ദിവസങ്ങളില്‍ അവധിയായിരിക്കും. ഓഗസ്റ്റ് 19 ഞായര്‍ മുതല്‍ 23 വ്യാഴം വരെ അഞ്ച് ദിവസത്തെ ഔദ്യോഗിക ഈദ് പെരുന്നാള്‍ അവധിയാണ് കാബിനറ്റ് യോഗം കുവൈറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
എന്നാല്‍ ഓഗസ്റ്റ് 16 മുതലുള്ള വാരാന്ത്യ അവധി ദിനങ്ങളും ചേര്‍ന്ന് ഓഗസ്റ്റ് 25 ശനിയാഴ്ച വരെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി ആയിരിക്കും. അതേസമയം വലിയ പെരുന്നാളിനോടനുബന്ധിച്ചു 9 ദിവസത്തെ അവധി ഉറപ്പായതോടെ കുവൈത്തില്‍നിന്നു പുറം രാജ്യങ്ങളിലേക്ക് പോകുന്നതിന് വിമാന യാത്രാനിരക്ക് കുത്തനെ വര്‍ധിപ്പിച്ചു. ഈദ് ആഘാഷിക്കുന്നതിന് സ്വദേശികളും വിദേശികളും പുറം രാജ്യങ്ങളിലേക്ക് പോകുന്നത് കണക്കിലെടുത്താണ് വിമാന കമ്പനികള്‍ യാത്രാനിരക്ക് കുത്തനെ വര്‍ധിപ്പിച്ചത്.