ന്യൂഡല്‍ഹി: ഇന്ന് അര്‍ധരാത്രി മുതല്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കള്ളപ്പണം തടയാനുള്ള മാര്‍ഗങ്ങളുടെ ഭാഗമായാണു മോദിയുടെ പ്രഖ്യാപനം.
പണം നഷ്ടമാകുമെന്ന് ആര്‍ക്കും ഭയം വേണ്ട. പഴയ നോട്ടുകള്‍ 10 മുതല്‍ ഡിസംബര്‍ 30 വരെ ബാങ്കിലും പോസ്റ്റ് ഓഫീസിലും മാറ്റിയെടുക്കാമെന്നും പ്രധാനമന്ത്രി അറിയിച്ചു.
ഒരു മുന്നറിയിപ്പുമില്ലാതെയാണു കേന്ദ്രത്തിന്റെ നടപടി. മന്ത്രിസഭാ യോഗത്തിനുശേഷമാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചത്.
പുതിയ സീരീസിലുള്ള 500 രൂപകളും 2000 രൂപയുടെ കറന്‍സിയും പുറത്തിറക്കും.
പുതിയ സംവിധാനങ്ങള്‍ക്കുള്ള തയ്യാറെടുപ്പിനായി നവംബര്‍ പത്തിനു ബാങ്കുകള്‍ക്ക് അവധിയായിരിക്കും.
ഇന്റര്‍നെറ്റ് ബാങ്കിങ്ങിനും ഡിമാന്‍ഡ് ഡ്രാഫ്റ്റ് ഇടപാടുകള്‍ക്കും തടസമുണ്ടാകില്ല.
എടിഎം ഇടപാടുകള്‍ക്കും കടുത്ത നിയന്ത്രണം.
ദിവസം എടുക്കാന്‍ പറ്റുന്ന പരമാവധി തുക 10,000 രൂപ.
ആഴ്ചയില്‍ പരമാവധി എടുക്കാന്‍ കഴിയുക 20,000 രൂപ
സര്‍ക്കാര്‍ ആശുപത്രികള്‍ക്കും അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.