ആശുപത്രികളിലും കടകളിലും യാത്രാവാഹനങ്ങളിലും ശനിയാഴ്ച്ചവരെ നോട്ടുകള്‍ സ്വീകരിക്കും; നോട്ടുകള്‍ അസാധുവാകുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍

ന്യൂഡല്‍ഹി: കള്ളനോട്ടുകളെ നിയന്ത്രിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നൂറ് രൂപയുടേയും അഞ്ഞൂറ് രൂപയുടേയും നോട്ടുകള്‍ നിരോധിക്കുന്നത്. ഇത് കര്‍ശന ഉപാധികളോടെ നടപ്പാക്കുന്നത് തീരുമാനം അണുകിട തെറ്റാതെ നടപ്പിലാകാനാണ് ഇത്. നവംബര്‍ 9നും ചിലയിടങ്ങളില്‍ 10 നും രാജ്യത്ത് എടിഎമ്മുകള്‍ പ്രവര്‍ത്തിക്കില്ല. അസാധുവാക്കിയ 500, 1000 നോട്ടുകള്‍ നവംബര്‍ 11 അര്‍ധരാത്രിവരെ മാറ്റിയെടുക്കാം. സര്‍ക്കാര്‍ ആശുപത്രികളില്‍ നവംബര്‍ 11 വരെ 1000, 500 നോട്ടുകള്‍ സ്വീകരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രഖ്യാപിച്ചതാണ് ഇക്കാര്യം.

ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സുപ്രധാന തീരുമാനങ്ങള്‍ ചുവടെ

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
  • നവംബര്‍ 10 മുതല്‍ 50 ദിവസത്തേയ്ക്ക് നോട്ടുകള്‍ മാറ്റിയെടുക്കാന്‍ അവസരം നല്‍കും. എല്ലാ ബാങ്കുകളില്‍നിന്നും പോസ്റ്റ് ഓഫീസുകളില്‍നിന്നും നോട്ടുകള്‍ മാറ്റി വാങ്ങാം.
    മാര്‍ച്ച് 31ന് ശേഷവും നോട്ടുകള്‍ മാറ്റിയെടുക്കാത്ത പക്ഷം ആര്‍ബിഐ ഓഫീസുകളില്‍ സത്യവാങ്മൂലം നല്‍കി മാറ്റിയെടുക്കാം.
  • 11ആം തീയതിവരെ എടിഎമ്മുകളില്‍നിന്ന് 2000 രൂപവരെയേ പിന്‍വലിക്കാന്‍ സാധിക്കൂ. എടിഎമ്മുകളില്‍നിന്ന് ഇനി പ്രതിദിനം പിന്‍വലിക്കാവുന്ന പരമാവധി തുക 10,000 രൂപയായും ആഴ്ചയില്‍ പിന്‍വലിക്കാവുന്നത് 20,000 രൂപയായും നിശ്ചയിച്ചു. ഇത് ഭാവിയില്‍ ഉയര്‍ത്തും.
  • നാലായിരം രൂപവരെയുള്ള അഞ്ഞൂറിന്റെ നോട്ടും ആയിരത്തിന്റെ നോട്ടും തിരിച്ചറിയില്‍ രേഖ കാണിച്ച് ബാങ്കിലും പോസ്റ്റ് ഓഫീസിലും മാറ്റിയെടുക്കാം
  • ആശുപത്രികളിലും മരുന്ന് കടകളിലും ഈ മാസം 12 വരെ 500, 1000 നോട്ടുകള്‍ സ്വീകരിക്കാം
  • വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ക്ക് ഈ പ്രതിസന്ധിയെ മറികടക്കാന്‍ പ്രത്യേക സംവിധാനം ഉണ്ടാകും
  • ഇന്ധനം നിറയ്ക്കാനായി പെട്രോള്‍ പമ്പുകളിലും മറ്റും 500, 1000 നോട്ടുകള്‍ സ്വീകരിക്കാം, നവംബര്‍ 12 വരെയാണ് 100, 500 രൂപ നോട്ടുകള്‍ പമ്പുകളിലും മറ്റും സ്വീകരിക്കുക
  • ഓരോ പെട്രോള്‍ പമ്പും നവംബര്‍ 11 വരെ എത്തുന്ന 1000, 500 രൂപാ നോട്ടുകളുടെ വിവരങ്ങള്‍ പ്രത്യേകം സൂക്ഷിക്കണം
  • എടിഎമ്മുകള്‍ നവംബര്‍ 9ന് പ്രവര്‍ത്തിക്കില്ല. ചിലത് നവംബര്‍ 10നും
  • ചെക്ക്, കറന്‍സി, ഡിഡി, ക്രഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍ മുതലായവ വഴിയുള്ള ഇടപാടുകളില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല.
Top