ആക്ഷൻ പിഴച്ചു ബംഗ്ലാ ബൗളർമാർക്കു വിലക്ക്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: നിയമവിരുദ്ധ ബൗളിങ് ആക്ഷന്റെ പേരിൽ ബംഗ്‌ളാദേശ് ക്രിക്കറ്റ് ടീം ബൗളർമാരായ തസ്‌കിൻ അഹ്മദ്, അറാഫത് സണ്ണി എന്നിവരെ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് ഐ.സി.സി സസ്‌പെൻഡ് ചെയ്തു. ഇരുവരും ട്വൻറി20 ലോകകപ്പ് ടീമിൽ അംഗങ്ങളാണ്. ഇരുവരുടെയും ആക്ഷൻ പരിശോധിച്ച സ്വതന്ത്ര അന്വേഷണ ടീം നിയമവിരുദ്ധമെന്ന് കണ്ടത്തെിയതിനെ തുടർന്നാണ് നടപടി. അറാഫത് സണ്ണിയുടെ ആക്ഷൻ അനുവദനീയമായ 15 ഡിഗ്രിയിലേറെ വളയുന്നെന്നും പേസ് ബൗളറായ തസ്‌കിൻ അഹ്മദിന്റെ മുഴുവൻ ഡെലിവറികളും നിയമവിരുദ്ധമാണെന്നും കമ്മിറ്റി വ്യക്തമാക്കി. ഇവർക്കു പകരം പുതിയ താരങ്ങളെ ഉൾപ്പെടുത്താൻ ബംഗ്‌ളാദേശ് ഐ.സി.സിക്ക് അപേക്ഷ നൽകിയിട്ടുണ്ട്. മാർച്ച് ഒമ്പതിന് ധർമശാലയിൽ നെതർലൻഡ്‌സിനെതിരെ നടന്ന യോഗ്യതാ മത്സരത്തിലാണ് ഇവർക്കെതിരെ പരാതി ഉയർന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top