മെട്രോ സ്റ്റേഷനുകളെ അടിമുടി പരിഷ്കരിക്കാനൊരുങ്ങി ബാഗ്ലൂര്‍ റെയില്‍ മെട്രോ കോര്‍പ്പറേഷന്‍. ഭക്ഷണം ലഭ്യമാക്കുന്നതിന് പുറമേ സ്റ്റേഷനുകളില്‍ സലൂണ്‍ സ്ഥാപിക്കാനും മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ഒരുങ്ങുന്നുണ്ട്. യാത്രക്കാര്‍ക്ക് ദിവസേന ആവശ്യമുള്ള വസ്തുക്കള്‍ സ്റ്റേഷനുകളില്‍ ലഭ്യമാക്കുന്നതിനൊപ്പം ബേക്കറി ഉല്‍പ്പന്നങ്ങള്‍, റസ്റ്റോറന്‍റ് കം ബേക്കറി ഹാള്‍, ബ്യൂട്ടി സലൂണ്‍, കഫേ, ഫുഡ‍് കോര്‍ട്ട് എന്നിവ ആരംഭിക്കാനാണ് മെട്രോ റെയില്‍ കോര്‍പ്പറേഷന്‍റെ നീക്കം. 40 ഓളം മെട്രോ സ്റ്റേഷനുകളില്‍ 24 മണിക്കൂറും തുറന്നുപ്രവര്‍ത്തിക്കുന്ന മരുന്ന് ഷോപ്പ്, ഗ്രോസറി ഉള്‍പ്പന്നങ്ങള്‍, റസ്റ്റോറന്‍റ്, എന്നിവയും ഈ പരിഷ്കാരത്തോടെ മെട്രോ സ്റ്റേഷനുകളില്‍ ലഭ്യമാകും. മെട്രോ സമയക്രമങ്ങളെ ബാധിക്കാത്ത തരത്തില്‍ സ്റ്റേഷനുകള്‍ക്ക് പുറത്തായിരിക്കും ഇവയുടെ സ്ഥാനമെന്നും റാവു ചൂണ്ടിക്കാണിച്ചു.
മെട്രോയില്‍ ഭക്ഷണവും സലൂണും; ബെംഗളൂരു മെട്രോയില്‍ ഫുഡ് കോര്‍ട്ടും പാര്‍ട്ടി ഹാളും വരും
Tags: Bangalore metro station