കോഴിക്കോട്: കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷത്തില്‍ കര്‍ണാടകയില്‍ കുടുങ്ങിയ ആദ്യ സംഘം നാട്ടിലെത്തി. ബംഗളൂരുവില്‍ കുടുങ്ങിക്കിടന്നിരുന്ന കാസര്‍ഗോഡ് നിന്നുള്ള സംഘമാണ് കേരളത്തിലെത്തിയത്. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രക്ഷോഭകാരികള്‍ ബസുകള്‍ക്ക് വ്യാപകമായി തീയിട്ടതാണ് മലയാളികളുടെ നാട്ടിലേക്കുള്ള യാത്ര മുടക്കിയത്. മലയാളികളുടെ യാത്രാദുരിതം പരിഹരിക്കുന്നതിന് ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിന്‍ അനുവദിച്ചിട്ടുണ്ട്. ഈ ട്രെയിന്‍ രാവിലെ 11.15 ന് പുറപ്പെടും. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കും പ്രത്യേക ട്രെയിന്‍ ഉണ്ടാകും. ഈ ട്രെയിന്‍ വൈകിട്ട് 6.50 ന് പുറപ്പെടും. എന്നാല്‍ സുരക്ഷ ലഭിച്ചാല്‍ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂവെന്ന് കെ.എസ്.ആര്‍.ടി.സി വ്യക്തമാക്കി. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ 48 സര്‍വീസുകളാണ് പ്രതിസന്ധിയാലായിരിക്കുന്നത്. യാത്രാ സൗകര്യങ്ങള്‍ ഇല്ലാതായത് ഓണത്തിന് നേരത്തെ നാട്ടിലെത്താനുള്ള മലയാളികളുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി. കുടുങ്ങിപ്പോയ മലയാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേരളാ പൊലീസിന്റെ സംഘത്തെ അയക്കാന്‍ തീരുമാനമായി. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കര്‍ണാടക ഡി.ജി.പി ഓം പ്രകാശുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. നൂറ് പേരടങ്ങുന്ന പൊലീസ് സംഘമായിരിക്കും കര്‍ണാടകയിലെത്തുക. സംഘര്‍ഷത്തെ തുടര്‍ന്ന് കര്‍ണാടകത്തിലേക്കും തിരിച്ചുമുളള സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സി ഇന്നലെ റദ്ദാക്കി. 49 സര്‍വീസുകളാണ് കെ.എസ്.ആര്‍.ടി.സി നിര്‍ത്തിവെച്ചത്. കെ.എസ്.ആര്‍.ടി.സിക്ക് പിന്നാലെ സ്വകാര്യബസുകളും സര്‍വീസ് നിര്‍ത്തിവെച്ചതോടെ നിരവധി മലയാളികളാണ് നാട്ടിലെത്താനാകാതെ ദുരിതത്തിലായത്.
സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്നലെ ഹെഗ്ഗനഹള്ളിയില്‍ പൊലീസ് വാഹനത്തിന് തീവെക്കാന്‍ തുനിഞ്ഞ പ്രക്ഷോഭകര്‍ക്കെതിരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ബസുകക്ക് വ്യപകമായി തീയിടുകയാണ് പ്രക്ഷോഭകാരികള്‍. ഇതിവരെ 57 ഓളം ബസുകള്‍ക്കാണ് തീയിട്ടിരിക്കുന്നത്. യാത്രക്കാരെ സുരക്ഷിതരായി നാട്ടിലത്തൊന്‍ രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന കേരളത്തിന്‍റേയും കര്‍ണാടകത്തിന്‍റേയും അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചത്.
സ്പെഷ്യല്‍ സര്‍വീസ് ചൊവ്വാഴ്ച രാവിലെ 11.15-ന് ബാംഗളൂര്‍ സിറ്റി സ്റ്റേഷനില്‍ പുറപ്പെട്ടു. തീവണ്ടിയുടെ എല്ലാ കോച്ചുകളും ജനറല്‍ ആയിരിക്കുമെന്നും റെയില്‍വേ അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ടും കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വ്വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്.ഷൊര്‍ണ്ണൂര്‍ വഴിയാണ് സര്‍വീസ് നടത്തുകയെന്നതിനാല്‍ മലബാറിലെ യാത്രക്കാര്‍ക്കും തീവണ്ടി സര്‍വീസ് ഉപയോഗപ്പെടുത്താനാവും. അതിനായി ഷൊര്‍ണ്ണൂരില്‍ നിന്ന് കണ്ണൂരിലേക്ക് മറ്റൊരു സ്പെഷ്യല്‍ ട്രെയിനും സര്‍വ്വീസ് നടത്തുന്നതായിരിക്കും.കേരളത്തിലേക്ക് വരുന്ന ട്രെയിനുകളില്‍ അധിക കോച്ചുകള്‍ ഘടിപ്പിക്കണമെന്നും റെയില്‍വേ അറിയിച്ചു.
സംഘര്‍ഷത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ കുടുങ്ങികിടക്കുന്ന കെ.എസ്. ആര്‍.ടി.സി ബസുകളും തിങ്കളാഴ്ച അര്‍ധരാത്രിയോടെ നാട്ടിലേക്ക് പുറപ്പെട്ടിരുന്നു. പൊലീസ് സംരക്ഷണയോയൊണ് മംഗലാപുരം വഴി കേരളത്തിലേക്ക് ബസ് സര്‍വീസ് നടത്തിയത്.