വ്യാജ ബോംബ് ഭീഷണി; മലയാളി സ്ത്രീ ബംഗളുരു വിമാനത്താവളത്തില്‍ അറസ്റ്റില്‍

ബെംഗളുരു: വ്യാജ ബോംബ് ഭീഷണി മുഴക്കിയ മലയാളി സ്ത്രീ ബെംഗളുരു  വിമാനത്താവളത്തില്‍ അറസ്റ്റില്‍. കൊല്‍ക്കത്തയ്ക്കുള്ള ഇന്‍ഡിഗോ വിമാനം കയറാനെത്തിയ കോഴിക്കോട് സ്വദേശിനി മാനസി സതീബൈനുവാണ് അറസ്റ്റിലായത്.

ഇവര്‍ വിമാനത്താവളത്തില്‍ എത്തുമ്പോള്‍ ബോര്‍ഡിങ് സമയം കഴിഞ്ഞിരുന്നു. എന്നാല്‍,  ഇവര്‍ തന്നെ അകത്ത് കയറ്റണമെന്നാവശ്യപ്പെടുകയും സമയം കഴിഞ്ഞെന്ന് ബോര്‍ഡിംഗ് ഗേറ്റിലെ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥന്‍ അറിയിക്കുകയുമായിരുന്നു. എന്നാല്‍, പ്രകോപിതയായ യുവതി അകത്തു കടക്കാന്‍ ബഹളം വച്ച് വിമാനത്താവളത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നും ഓടി രക്ഷപ്പെടാനും യാത്രക്കാരോട് വിളിച്ചു പറയുകയും ചെയ്തു. തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥന്റെ കോളറിന് പിടിക്കുകയും അസഭ്യം പറയുകയും ചെയ്ത ഇവരെ എയര്‍പോര്‍ട്ട് സുരക്ഷാ ഉദ്യോഗസ്ഥരെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top