ധാക്ക: ബംഗ്ലാദേശില്‍ വീണ്ടും ബോംബ് സ്ഫോടനം. ബംഗ്ലാദേശില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന ഈദ് നിസ്കാരം നടക്കാനിരുന്നിടത്താണ് ബോംബ് സ്ഫോടനം ഉണ്ടായിരിക്കുന്നത്.സ്ഫോടനത്തില്‍ രണ്ട് പൊലീസുകാരനടക്കം നാല് പേര്‍ കൊല്ലപ്പെട്ടു. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ധാക്കയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ കിഷോര്‍ഗഞ്ചിലാണ് ഇന്ന് രാവിലെ സ്ഫോടനമുണ്ടായത്. ബംഗ്ളാദേശിലെ ഏറ്റവുമധികം ആളുകള്‍ ഒത്തുകൂടുന്ന ഈദ് ചടങ്ങ് നടക്കുന്ന മൈതാനത്തിന്‍റെ പ്രവേശന കവാടത്തിലാണ് സ്ഫോടമുണ്ടായത്. മൂന്ന് ലക്ഷത്തോളം പേരാണ് ഈ സമയം നമസ്കാരത്തിനായി ഒത്തുകൂടിയിരുന്നത്.
സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസ് സംഘത്തെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്ന് ബംഗ്ളാദേശ് വാര്‍ത്താവിതരണ മന്ത്രി ഹസ്നുള്‍ ഹക് ഇനു അറിയിച്ചു. തീവ്രവാദികള്‍ നടത്തിയ സ്‌ഫോടനമാണെന്ന് കരുതുന്നില്ലെന്നും ആക്രമണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും മന്ത്രി വ്യക്തമാക്കി.
ഒരു കൂട്ടം അക്രമികള്‍ പൊലീസുകാര്‍ക്ക് നേരെ ബോംബെറിയുന്ന ദൃശ്യങ്ങള്‍ സ്വകാര്യ വാര്‍ത്താചാനല്‍ പുറത്തുവിട്ടു. സുരക്ഷാ ഉദ്യോഗസ്ഥരും അക്രമികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ആക്രമണത്തിന്‍റെ ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.ഴിഞ്ഞ വെള്ളിയാഴ്ച ധാക്കയിലെ സ്പാനിഷ് കഫേയിലുണ്ടായ ഭീകരാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു.