ബംഗ്ലാദേശിൽ മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തില്‍ ഇടക്കാല സർക്കാർ അധികാരത്തില്‍.ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു:മുഹമ്മദ് യൂനുസിന് ആശംസനേർന്ന് നരേന്ദ്ര മോദി

ന്യൂഡൽഹി: ബംഗ്ലാദേശിന്റെ ഇടക്കാല സർക്കാറിന്റെ തലവനായി നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.ബംഗ്ലാദേശിൽ ഇടക്കാല സർക്കാറിന്റെ തലവനായി അധികാരമേറ്റ നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

16 അംഗ മന്ത്രിസഭയാണ് ചുമതലയേറ്റത്. രാജ്യം മുഴുവൻ അലയടിച്ച് പ്രക്ഷോഭത്തിന് പിന്നാലെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ഷെയ്ഖ് ഹസീന രാജിവെക്കുകയും പലായനം ചെയ്യുകയും ചെയ്തതോടെയാണ് ഇടക്കാല സർക്കാറിനെ തിരഞ്ഞെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതിസന്ധികളെല്ലാം മാറി ബംഗ്ലാദേശ് സാധാരണ ​ഗതിയിലേക്ക് വേഗം എത്തുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തെ ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷ സമുദായങ്ങളുടെയും സുരക്ഷയ്ക്കും സംരക്ഷണത്തിനും ഉറപ്പ് നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും നരേന്ദ്രമോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഈ കാര്യം അറിയിച്ചത്.

Top