ക്രൈം ഡെസ്‌ക്
ബംഗളൂരു: ബംഗളൂരു നഗരത്തിൽ വച്ച് യുവതിയെ പിന്തുടർന്ന് അസഭ്യം പറയുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത എഞ്ചിനീയറെ ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട് നാട്ടുകാർ മർദിച്ചു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ കംപ്യൂട്ടർ എഞ്ചിനീയറെയാണ് കെട്ടിയിട്ട് മർദിച്ചത്.
യുവതി ഭർത്താവിനൊപ്പം പോകുമ്പോൾ ഇയാൾ ഇവരെ പിന്തുടരുകയും ശല്യപ്പെടുത്തുകയും അസഭ്യം പറയുയുമായിരുന്നു. ഇത് ആവർത്തിച്ചപ്പോൾ യുവതിയും ഭർത്താവും നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് നാട്ടുകാർ ചേർന്ന് ഇയാളെ ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിടുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു.
നാട്ടുകാർ മർദിച്ചെന്നു കാട്ടി ഇയാൾ പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. അതേസമയം ഇയാൾ അസഭ്യം പറഞ്ഞെന്ന് ആരോപിച്ച് ഇയാൾക്കെതിരെയും പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. ഇയാളെ കെട്ടിയിട്ട് മർദിക്കുന്ന ദൃശ്യങ്ങൾ ടൈംസ് നൗ പുറത്ത് വിട്ടിട്ടുണ്ട്.