
മുംബൈ: ചെറുകിട കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും അസംഘടിത മേഖലയ്ക്കും അടിസ്ഥാന ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കുന്ന ചെറുകിട ബാങ്കുകള്‍ തുടങ്ങാന്‍ 10 കമ്പനികള്‍ക്ക് റിസര്‍വ് ബാങ്ക് തത്വത്തില്‍ അനുമതി നല്കി.
ഉജ്ജീവന് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എയു ഫിനാന്‍സിയേഴ്സ്, ക്യാപിറ്റല്‍ ലോക്കല്‍ ഏരിയ ബാങ്ക്, ദിശ മൈക്രോഫിന്‍, ഇസാഫ് മാക്രോ ഫിനാന്‍സ്, ജനലക്ഷ്മി ഫിനാന്‍ഷ്യല്‍, ആര്ജിവിഎന്, മൈക്രോ ഫിനാന്‍സ് ഗുവാഹത്തി, സൂര്യോദയ്, ഉത്കര്‍ഷ്, മൈക്രോ ഫിനാന്‍സ് എന്നിവയ്ക്കാണ് പ്രാഥമിക അനുമതി.
സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ തുടങ്ങാനുള്ള മാനദണ്ഡങ്ങള്‍ പാലിക്കാന്‍ 18 മാസമാണ് ഇവയ്ക്ക് ലഭിക്കുന്ന കാലാവധി. വ്യവസ്ഥകള്‍ പാലിക്കുന്ന മുറയ്ക്ക് പൂര്‍ണ അനുമതി ലഭിക്കും. ഐഡിഎഫ്സി, ബന്ധന് എന്നിവയ്ക്ക് പൂര്‍ണ ബാങ്കിങ് ലൈസന്‍സ് നല്കിയ റിസര്‍വ് ബാങ്ക് കഴിഞ്ഞ മാസം 11 പേയ്മെന്റ് ബാങ്കുകള്‍ക്കും അനുമതി നല്‍കിയിരുന്നു. 72 അപേക്ഷകരാണ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ലൈസന്‍സിനായി ഉണ്ടായിരുന്നത്.