തിരുവനന്തപുരം: തുടര്‍ച്ചയായ ഏഴ് ദിവസം ബാങ്ക് അവധി വരുന്നത് കേരളത്തില്‍ സാമ്പത്തീക ഇടപാടുകളെ കാര്യമായി ബാധിക്കും. ഏഴ് ദിവസം എടിഎമ്മുകളില്‍ ബാങ്കുകള്‍ പണം നിക്ഷേപിച്ചില്ലെങ്കില്‍ ജനജീവിതം സ്തംഭനാവസ്ഥയിലാകും. അത്തരമൊരു സാധ്യതയാണ് മുന്നിലുള്ളത്.
അടുത്തയാഴ്ച അവസാനത്തോടെ തുടര്‍ച്ചയായ ദിവസങ്ങളില്‍ ബാങ്ക് അവധിയാണ് വരാനിരിക്കുന്നത്. 25ന് ദുഃഖവെള്ളിക്ക് ബാങ്ക് അവധിയാണ്. 26 നാലാം ശനിയാഴ്ച. 27 ഞായര്‍. 28 മുതല്‍ 31വരെ അഖിലേന്ത്യാ ബാങ്ക് പണിമുടക്കിന് ആഹ്വാനമുണ്ട്. തുടര്‍ച്ചയായ അവധികളുടെയും ഏപ്രില്‍ ഒന്നിന് വാര്‍ഷിക കണക്കെടുപ്പിന്റെയും പശ്ചാത്തലത്തില്‍ സമരം പിന്‍വലിച്ചേക്കുമെന്നറിയുന്നു. അതായത് 25 മുതല്‍ 31 വരെ എടിഎമ്മുകളില്‍ പണം നിറയ്ക്കാന്‍ ബാങ്കുകള്‍ ഉണ്ടാകില്ല. രണ്ട് ദിവസം കൊണ്ട് തന്നെ പണം മുഴുവന്‍ തീരും.
വാര്‍ഷിക കണക്കെടുപ്പായതിനാല്‍ ഏപ്രില്‍ ഒന്നിനും മറ്റ് പ്രവര്‍ത്തികള്‍ ഉണ്ടാകാനിടയില്ല. അങ്ങനെ വന്നാല്‍ തുടര്‍ച്ചയായി എട്ട് ദിവസം എടിഎമ്മുകളില്‍ പണമെത്തില്ല. അതുകൊണ്ട് നേരത്തെ തന്നെ ആവശ്യത്തിന് പണം ഇടപാടുകാര്‍ എടുത്ത് സൂക്ഷിക്കുന്നാണ് നല്ലത്