
കൊച്ചി: രണ്ടാം ശനിയാഴ്‌ചയായ ഇന്നലെ രാജ്യത്തെ ബാങ്കുകൾ അടഞ്ഞു കിടന്നു. റിസർവ് ബാങ്കിന്റെയും കേന്ദ്ര സർക്കാരിന്റെയും നിർദേശത്തെ തുടർന്നാണിത്. സെപ്‌തംബർ 12 മുതൽ ഓരോ മാസത്തെയും രണ്ടും നാലും ശനിയാഴ്‌ചകളിൽ ബാങ്കുകൾ തുറക്കേണ്ടെന്നായിരുന്നു നിർദേശം. ഒന്നും മൂന്നും ശനിയാഴ്‌ചകളിൽ രാവിലെ മുതൽ വൈകിട്ടു വരെ ബാങ്കുകൾ പ്രവർത്തിക്കും. രാജ്യത്തെ ഷെഡ്യൂൾഡ്, നോൺ – ഷെഡ്യൂൾഡ് പൊതു, സ്വകാര്യ, വിദേശ, സഹകരണ, ഗ്രാമീണ ബാങ്കുകൾക്കെല്ലാം നിർദേശം ബാധകമാണ്. രണ്ടും നാലും ശനിയാഴ്‌ചകളിൽ ബാങ്കുകൾ വഴിയുള്ള പണമിടമാടുകൾ നടക്കില്ല. എന്നാൽ, എ.ടി.എമ്മുകൾ, നെറ്റ്ബാങ്കിംഗ് എന്നീ സേവനങ്ങൾ പ്രയോജനപ്പെടുത്താം.