ക്രെഡിറ്റ് ഔട്ട്‌റീച്ച് പ്രോഗ്രാമുമായി ബാങ്ക് ഓഫ് ബറോഡ

കൊച്ചി: ഇന്ത്യയുടെ പ്രീമിയം പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ 2021 ഒക്ടോബര്‍ 30-ന് ശനിയാഴ്ച രാവിലെ 9.15-ന് പാലക്കാട് ജില്ലയില്‍ ‘ശ്രീ പാര്‍വതി കല്യാണ മണ്ഡപത്തില്‍’ വെച്ച് ക്രെഡിറ്റ് ഔട്ട്‌റീച്ച് പ്രോഗ്രാമും കിസാന്‍ പഖ്വാഡയും സംഘടിപ്പിക്കുന്നു. ഈ സംരംഭം പ്രാഥമികമായി ഉപഭോക്തൃ ക്രെഡിറ്റ് ഔട്ട്‌റീച്ചില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു, കൂടാതെ പൊതുജനങ്ങള്‍, കര്‍ഷകര്‍, സംരംഭകര്‍, ബിസിനസ്സ് സ്ഥാപനങ്ങള്‍ എന്നിവരെ പിന്തുണയ്ക്കുന്നതിലൂടെ വായ്പ വിതരണം ചെയ്യുന്നതിലൂടെയും നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കായി ബാങ്കിന്റെ ഡിജിറ്റല്‍ സംരംഭം നടപ്പിലാക്കുകയും ചെയ്യുന്നു. പരിപാടിയുടെ ഉദ്ഘാടനം ശ്രീമതി. മൃണ്‍മയി ജോഷി ഐഎഎസ്, പാലക്കാട് ജില്ലാ കളക്ടര്‍ നിര്‍വഹിക്കും .  ശ്രീ. കെ വെങ്കിടേശന്‍, സോണല്‍ ഹെഡ്, ബാങ്ക് ഓഫ് ബറോഡ, എറണാകുളം സോണ്‍, ശ്രീ. വേണുഗോപാല്‍ മേനോന്‍ , സി ജി എം, ഓപ്പറേഷന്‍സ് ആന്‍ഡ്  സര്‍വീസസ്, എച്ച് ഒ  ബറോഡ, ശ്രീമതി. കവിത റാം, ഡിഡിഎം, നബാര്‍ഡ്, പാലക്കാട്, ശ്രീ, സിയാദ് റഹുമാന്‍, ഡെപ്യൂട്ടി സോണല്‍ ഹെഡ്, ബാങ്ക് ഓഫ് ബറോഡ, എറണാകുളം സോണ്‍, ശ്രീ. ജി ഗോപകുമാര്‍, തൃശൂര്‍ മേഖലാ മേധാവി, മറ്റ് പ്രമുഖര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരിക്കും

Top