വായ്പ്പയെടുക്കാത്ത കുടംബത്തെ കുടിശികയുടെ പേരില്‍ ആളുമാറി സെന്‍ട്രല്‍ ബാങ്ക് കുടിയിറക്കി; ബാങ്ക് ഗുണ്ടകളുടെ കണ്ണീരില്ലാത്ത ക്രൂരതയില്‍ നടുങ്ങി കേരളം

കൊച്ചി: ബാങ്ക് വായ്പ്പയുടെ പേരില്‍ ആളുമാറി പിഞ്ചുകുഞ്ഞുങ്ങളടങ്ങുന്ന കുടുംബത്തെ കുടിയിറക്കി. കൊച്ചിയിലെ സെന്ററല്‍ബാങ്ക് ഉദ്യോഗസ്ഥരാണ് ഗുണ്ടായിസം കാട്ടിയത്. ജ്യേഷ്ഠനെടുത്ത വായ്പയില്‍ അനുജന്റെ വീട് ജപ്തി ചെയ്ത ബാങ്ക് അധികൃതര്‍ മൂന്നു പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടുന്ന കുടുംബത്തെ കുടിയിറക്കുകയായിരുന്നു. തങ്ങള്‍ വായ്പ്പയെടുത്തിട്ടില്ലെന്ന് കരഞ്ഞ് പറഞ്ഞിട്ടും ക്രൂരമായാണ് ജപ്തിക്കെത്തിയ ഉദ്യോഗസ്ഥര്‍ പെരുമാറിയത്. സംഭവം വിവാദമായതോടെ മൂന്ന് ദിവസത്തിനുശേഷം വീട്ടുകാര്‍ക്ക് വീട് വിട്ടുനല്‍കുകയായിരുന്നു. കേരളത്തിലാണ് ഇത് സംഭവിച്ചതെങ്കിലും കാര്യമായ വിവാദളേ പ്രതിഷേധമോ ഉയര്‍ന്നില്ല എന്നതാണ് ആശങ്കപ്പെടുത്തുന്നത്.

കൊച്ചി ചിലവന്നൂരിലാണ് സംഭവം. ചിലവന്നൂര്‍ തിരുനെലത്ത് റോബിയുടെ വീടാണ് സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ ജപ്തി ചെയ്തത്.തങ്ങള്‍ വായ്പയെടുത്തിട്ടില്ലെന്ന് കുടുംബാംഗങ്ങള്‍ കരഞ്ഞുപറഞ്ഞിട്ടും ബാങ്ക് അധികൃതര്‍ കൂട്ടാക്കിയില്ല. പ്രതിഷേധവുമായെത്തിയ നാട്ടുകാരെയും ബാങ്ക് ഉദ്യോഗസ്ഥര്‍ അസഭ്യം പറഞ്ഞു. ഫെബ്രുവരി ഒന്നിനായിരുന്നു സംഭവം. ബാങ്ക് അധികൃതരുടെ മനസാക്ഷിയില്ലാത്ത പെരുമാറ്റത്തിന്റെ വീഡിയോ ദൃശ്യങ്ങളും വാര്‍ത്തയും എഷ്യനെറ്റ് ന്യൂസാണ് പുറത്ത് വിട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചിലവന്നൂര്‍ തിരുനെലത്ത് റോബിയും ഭാര്യ ജെന്‍സിയും നാലു വയസ്സ് പ്രായമുള്ള മൂന്നു കുട്ടികളുമാണ് ബാങ്കുകാരുടെ ക്രൂരതയ്ക്ക് ഇരയായത്. വര്‍ഷങ്ങളായി താമസിക്കുന്ന വീട്ടില്‍നിന്നാണ് ഇവരെ ഇറക്കിവിട്ടിരിക്കുന്നത്. റോബിയുടെ മൂത്ത സഹോദരന്‍ റോയി ബാങ്കില്‍ നിന്നും ഏതാനും ലക്ഷം രൂപ വായ്പയെടുത്തിരുന്നു. മരട് വില്ലേജിലെ സര്‍വ്വേ നമ്പര്‍ 1082 ബാര്‍ 3ല്‍ പെട്ട മൂന്ന് സെന്റ് സ്ഥലവും കെട്ടിടവുമാണ് വായ്പയ്ക്ക് ഈടായി നല്‍കിയിരുന്നത്. എന്നാല്‍ തിരിച്ചടവ് മുടങ്ങിയപ്പോള്‍ വായ്പയ്ക്ക് ഈട് നല്‍കിയിരുന്ന ഈ വസ്തു ജപ്തി ചെയ്യേണ്ടതിനു പകരം കടവന്ത്ര വില്ലേജിലുള്ള റോബിയുടെ വീടു തേടിയാണ് ബാങ്കധികൃതര്‍ എത്തിയത്.

തങ്ങള്‍ വായ്പയെടുത്തിട്ടില്ലെന്ന് റോബിയും ഭാര്യയും കരഞ്ഞ് പറഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ കൂട്ടാക്കിയില്ല. കുടുംബാഗങ്ങളും നാട്ടുകാരും പറയുന്നത് ശ്രദ്ധിക്കാന്‍ പോലും തയ്യാറാകാതെ ഉദ്യോഗസ്ഥന്‍ ആക്രോശിക്കുന്നത് വീഡിയോയില്‍ കാണാം. വീട് പൂട്ടി സീല്‍ ചെയ്തതോടെ മൂന്നു ദിവസം കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബം വഴിയാധാരമായി.

കൂടുതല്‍ പ്രതിഷേധവുമായി കൗണ്‍സിലര്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ രംഗത്ത് വന്നതോടെയാണ് അബദ്ധം മനസിലാക്കിയ ബാങ്ക് ഉദ്യോഗസ്ഥര്‍ മൂന്നുദിവസങ്ങള്‍ക്കു ശേഷം സ്ഥലത്തെത്തി മുദ്ര വച്ച വീട് തുറന്ന് റോബിയുടെ കുടുംബത്തിന് തിരിച്ച് നല്‍കിയത്. അതുവരെ മഞ്ഞുകൊണ്ടും വെയിലേറ്റും കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ വീട്ടുപറമ്പില്‍ കഴിയുകയായിരുന്നു. കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയ നാട്ടുകാരെ ബാങ്കിന്റെ ഉദ്യോഗസ്ഥനായി എത്തിയ അഭിഭാഷകന്‍ അസഭ്യം പറയുകയായിരുന്നു.

Top