തിരുവല്ലയില്‍ വന്‍ ബാങ്ക് കവര്‍ച്ച: 27 ലക്ഷം രൂപ കവര്‍ന്നു

തിരുവല്ല: തിരുവല്ലയില്‍ വന്‍ ബാങ്ക് കവര്‍ച്ച: 27 ലക്ഷം രൂപ കവര്‍ന്നു. ലോക്കര്‍ കുത്തിത്തുറന്ന് 27 ലക്ഷം രൂപ കവര്‍ന്നു. മറ്റ് ശാഖകളിലേക്ക് വിതരണം ചെയ്യാന്‍ കൊണ്ടുവന്ന നോട്ടുകളൂം നഷ്ടമായി. 11 ലക്ഷം രൂപയുടെ പഴയ നോട്ടുകളും 16 ലക്ഷം രൂപയുടെ പുതിയ നോട്ടുകളുമാണ് മോഷണം പോയത്.

ബാങ്ക് കെട്ടിടത്തിന്റെ പിന്‍വശത്തെ ജനല്‍കമ്പി മുറിച്ച് അകത്തുകടന്ന മോഷ്ടാക്കള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തകര്‍ത്താണ് മോഷണം നടത്തിയത്. രണ്ടു ദിവസമായി ബാങ്ക് അവധിയായിരുന്നു. ഇന്നു രാവിലെ ജീവനക്കാര്‍ എത്തി ബാങ്ക് തുറന്നപ്പോഴാണ് മോഷണവിവരം പുറത്തറഞ്ഞിത്. എപ്പോഴാണ് മോഷണം നടന്നതെന്ന് വ്യക്തമല്ല. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന തുടങ്ങി

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top