തിരുവനന്തപുരം: ജനുവരി എട്ടുമുതല്‍ ബാങ്ക് ജീവനക്കാര്‍ ദേശീയ തലത്തില്‍ പണിമുടക്കുന്നത്. ഓള് ഇന്ത്യ ബാങ്ക് എംപ്ളോയീസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കില്‍ പണിമുടക്ക് അനിശ്ചിതകാലത്തേയ്ക്ക് നീട്ടുമെന്ന് അസോസിയേഷന് അറിയിച്ചു. പൊതുമേഖല, സ്വകാര്യ, വിദേശ വാണിജ്യ ബാങ്ക് ജീവനക്കാരും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
എസ്ബിഐയില്‍ നിന്നു സ്വതന്ത്രരാക്കി എസ്ബിടി അടക്കമുള്ള അസോസിയേറ്റ് ബാങ്കുകള്‍ക്ക് സ്വയംഭരണം നല്‍കുക, ഉഭയകക്ഷി കരാര്‍ വ്യവസ്ഥകള്‍ നിയമവിരുദ്ധമായി മാറ്റുന്ന നടപടി പിന്‍വലിക്കുക, ആശ്രിത നിയമന പദ്ധതിയും ഭാവന വായ്പാ പരിധി വര്‍ദ്ധനവും നടപ്പിലാക്കുക, സ്വീപ്പര്‍, പ്യൂണ്‍ തസ്തികകള്‍ നിലനിര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.