രാജ്യത്തെ ബാങ്കുകള്‍ ആഗസ്റ്റ് 22ന് ദേശീയ പണിമുടക്കിലേക്ക്. ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ(യുഎഫ്ബി) ആഭിമുഖ്യത്തിലാണ് പണിമുടക്ക്.
ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിലാണ് ദേശീയ പണിമുടക്കിലേക്കു നീങ്ങുന്ന വിവരം അറിയിച്ചത്. സെപ്റ്റംബര്‍ 15 ന് യുഎഫ്ബിയുടെ നേതൃത്വത്തില്‍ ഒരു ലക്ഷം ബാങ്ക് ജീവനക്കാരും ഉദ്യോഗസ്ഥരും പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
എന്നാല്‍ സ്വകാര്യ ബാങ്കുകളായ ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, കൊട്ടാക്ക് മഹീന്ദ്ര ബാങ്ക്, എന്നിവ ചൊവ്വാഴ്ച പ്രവര്‍ത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. എങ്കിലും ചെക്ക് ക്ലിയറന്‍സില്‍ കാലതാമസമുണ്ടാകും.
ബാങ്ക് സ്വകാര്യവത്കരണം, ലയനം എന്നീ നീക്കങ്ങള്‍ പിന്‍വലിക്കുക, കോര്‍പ്പറേറ്റ് കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളാതിരിക്കുക, ജനവിരുദ്ധ ബാങ്കിങ്ങ് പരിഷ്‌കാരങ്ങള്‍ ഉപേക്ഷിക്കുക, ബോധപൂര്‍വ്വം വായ്പാ കുടിശ്ശിക വരുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുക, വര്‍ദ്ധിപ്പിച്ച ബാങ്കിങ്ങ് സേവന നിരക്കുകള്‍ കുറക്കുക, ബാങ്ക്‌സ് ബോര്‍ഡ് ബ്യൂറോ പിരിച്ചുവിടുക എന്നീ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സമരം.