വ്യാജമദ്യദുരന്തത്തിന് ബോധപൂര്‍വം ശ്രമം ഉണ്ടാകുമെന്ന് ഇന്റലിജന്‍സ്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജമദ്യദുരന്തത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. യുഡിഎഫ് സര്‍ക്കാര്‍ അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കില്ലെന്ന് എല്‍ഡിഎഫ് വ്യക്തമാക്കിയ സാഹചര്യത്തില്‍ ബോധപൂര്‍വം മദ്യദുരന്തമുണ്ടാക്കാന്‍ ശ്രമം നടന്നേക്കുമെന്നാണ് ഇന്റലിജന്‍സ് ഡിജിപി ഹേമചന്ദ്രന്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ്-എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യാജമദ്യ ദുരന്തമുണ്ടാക്കി സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും നയം തെറ്റാണെന്ന് സ്ഥാപിക്കാനാണ് ഒരു വിഭാഗം മദ്യവ്യവസായികളുടെ ലക്ഷ്യമെന്നും തിങ്കളാഴ്ച നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top