തിരുവനന്തപുരം : രാജിവച്ച സാഹചര്യം ഇല്ലാതായാല്‍ കെ.എം.മാണി മന്ത്രി സ്ഥാനത്തേക്ക് തിരിച്ചുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മാണി തിരിച്ചുവരുമെന്നു തന്നെയല്ലേ മുന്‍പ് താന്‍ പറഞ്ഞതെന്നും മുഖ്യമന്ത്രി ചോദിച്ചു. വിജിലന്‍സ് കോടതിയില്‍ എസ്പി സുകേശന്‍ നല്‍കിയ പുനരന്വേഷണ റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.അതേസമയം
ആത്യന്തികമായി സത്യം വിജയിക്കുമെന്ന് കെ.എം.മാണി പ്രതിുരിച്ചു. ബാര്‍കോഴക്കേസില്‍ കുറ്റവിമുക്തനാക്കി വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപേ്പാര്‍ട്ടില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബാര്‍കോഴ കേസില്‍ തീരുമാനം കോടതിക്കു വിടുന്നു. കോടതിയുടെ പരിഗണനയിലിരിക്കുന്ന കാര്യമായതിനാല്‍ അതിനെക്കുറിച്ച് പ്രതികരിക്കുന്നത് ശരിയ-മാണി പറഞ്ഞു. മന്ത്രിസഭയിലേക്ക് മടങ്ങിവരുന്നതിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്‌ള. കെ.എം. മാണി മന്ത്രിസഭയിലേക്ക് തിരിച്ചുവരുമെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നും മാണി കൂട്ടിച്ചേര്‍ത്തു
കേരളത്തിന്റെ ധനമന്ത്രിയായി അടുത്ത സംസ്ഥാന ബജറ്റ് കെ.എം.മാണി അവതരിപ്പിക്കുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു പ്രതികരിച്ചു. പാര്‍ട്ടിക്ക് ഏറെ ആശ്വാസകരമായ റിപ്പോര്‍ട്ടാണിത്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം, തെളിവില്ലെന്നല്ല വിജിലന്‍സ് പറഞ്ഞത്, തെളിവ് കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് പറഞ്ഞതെന്ന് വി.എസ്. സുനില്‍ കുമാര്‍ എംഎല്‍എ പ്രതികരിച്ചു. കേസ് സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ വിശ്വാസമില്ലെന്നും എംഎല്‍എ പറഞ്ഞു.
അന്നു എന്റെ മുന്നില്‍ വന്ന തെളിവുകള്‍ പരിശോധിച്ച് സത്യസന്ധമായ നടപടിയാണ് എടുത്തത്. അന്നു ഞാന്‍ ചെയ്തത് തെറ്റാണെന്ന് എല്ലാവരും പറഞ്ഞു. ഇനിയുള്ള കാര്യങ്ങള്‍ തെളിവുകള്‍ നോക്കി പരിശോധിക്കട്ടെ. മറ്റൊന്നും പറയാനില്ലെന്നും മുന്‍ വിജിലന്‍സ് മേധാവി വിന്‍സണ്‍ എം പോള്‍ പ്രതികരിച്ചു