
സ്വന്തം ലേഖകൻ
കോട്ടയം: മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ മാറ്റി മറ്റൊരാൾ മുഖ്യമന്ത്രിയാകാൻ നടത്തിയ ഗൂഢശ്രമങ്ങൾക്ക് കെ.എം.മാണി കൂട്ടുനിൽക്കാത്താണ് ബാർകോഴ ഗൂഢാലോചനക്ക് പിന്നിലെന്ന് കേരള കോൺഗ്രസ് മുഖപത്രം. യു.ഡി.എഫിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ കെ.എം.മാണിക്കും കുഞ്ഞാലിക്കുട്ടിക്കും യു.ഡി.എഫിലെ മറ്റ് ഘടകകക്ഷി നേതാക്കൻമാർക്കും പങ്കുണ്ട്. രമേശ് ചെന്നിത്തലക്കൊപ്പം കൂട്ടുചേരാൻ
കെ.ബാബുവിന്റെയും അടൂർ പ്രകാശും പ്രേരിപ്പിച്ചത് ചില അബ്കാരി താൽപര്യങ്ങളാണ്.
കെ.എസ്.സി(എം) സംസ്ഥാനപ്രസിഡന്റ് അഡ്വ.രാഖേഷ് ഇടപ്പുര എഴുതിയ ലേഖനത്തിലാണ് ആരോപണങ്ങൾ.
ജി. കാർത്തികേയന്റെ ചികിത്സാർത്ഥം രമേശ് ചെന്നിത്തല അമേരിക്കയിലായിരിക്കെയാണ് ബിജു രമേശ്, കെ.എം.മാണിലെ ലക്ഷ്യമിട്ട് ആരോപണം ഉന്നയിച്ചത്. ഇതിന്റെ തൊട്ടടുത്ത ദിവസം നെടുമ്പാശേരിയിൽ എത്തിയ രമേശ് ചെന്നിത്തല ആരോപണത്തിന്റെ നിജസ്ഥിതി അന്വേഷിക്കാതെ മുൻകൂട്ടി തയാറാക്കിയ തിരക്കഥയെന്നോണം കെ.എം.മാണിക്കെതിരെ ദ്രുതപരിശോധനക്ക് ഉത്തരവിട്ടു. കൺസ്യൂമർ ഫെഡുമായും കശുവണ്ടി കോർപ്പറേഷനുമായും ബന്ധപ്പെട്ട് ഇതിനേക്കാൾ ഗുരുതരമായ പല ആരോപണങ്ങളും മറ്റ് ചിർക്കെതിരെ ഉയർന്നപ്പോൾ മൗനം പാലിച്ചവരാണ് ഇത് ചെയ്തത്. രമേശ് ചെന്നിത്തല വിദേശയാത്രക്ക് പോകുന്നതിനുമുമ്പ് തന്നെ കെ.എം.മാണിയെ കുടുക്കുന്നതിനുള്ള തിരക്കഥകൾ മുഴുവൻ തയാറായിരുന്നുവെന്നാണ്.
ഇതിന്റെ ഭാഗമായിട്ടായിരുന്നു ബിജു രമേശ് ആരോപണം ഉന്നയിച്ചതെന്നും ലേഖനത്തിൽ പറയുന്നു. ബാർ കോഴ ആരോപണത്തിന് പിന്നിലെ ഗൂഢാലോചനയിൽ കോൺഗ്രസ് നേതാക്കൾക്ക് പങ്കുണ്ടെന്ന് കേരള കോൺഗ്രസും കെ.എം.മാണിയും ആരോപിച്ചിരുന്നു. എന്നാൽ, ഇതിനെക്കുറിച്ച് ഇതുവരെ ഒരു അന്വേഷണം നടത്താൻ കെ.പി.സി.സി തയാറാകാത്തത് ഖേദകരവും സംശയാസ്പദവുമാണ്.
ബാർ വിയത്തിൽ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനിലെ പ്രധാന നിർദേശം നടപ്പിലാകണമെങ്കിൽ ഇതുമായി ബന്ധപ്പെട്ട നടപടികളുടെ കരട് തയാറാക്കി നിയമവകുപ്പിന്റെ അനുവാദത്തോടെ വേണം അന്തിമതീരുമാനം എടുക്കാൻ. ഇതുമാത്രമാണ് നിയമമന്ത്രിക്ക് ബാർ കോഴയുമായുള്ള ബന്ധം. ബന്ധപ്പെട്ട ഫയലിൽ നിയമവകുപ്പുമായി ആലോചിച്ച് ഉടനടി തീരുമാനമെടുക്കണമെന്ന് എക്സൈ് വകുപ്പ് കുറിച്ചു. എന്നാൽ ഈ ഫയൽ 13 ദിവസം കഴിഞ്ഞിട്ടും നിയമവകുപ്പിൽ എത്തിയില്ല. ഇത് സംശയാസ്പദമാണ്. രമേശ് ചെന്നിത്തലക്കും ഉമ്മൻചാണ്ടിക്കും ഇത് അറിയാം.
ഇത്തരത്തിൽ ഫയൽ അയച്ചിട്ടില്ലെന്ന് കാര്യ ംമറച്ചു വച്ച് കെ.എം.മാണി മന:പൂർവം ഫയൽ പിടിച്ചുവച്ചതുകൊണ്ടാണ് മന്ത്രിസഭയിൽ എത്താതിരുന്നതെന്നും അതിനാലാണ് വി.എം.സുധീരന് ഇടപെടാൻ അവസരം ലഭിച്ചതെന്നും ചില മന്ത്രിമാർ ബിജുരമേശിനെ ധരിപ്പിക്കുകയും ഇവർ ചേർന്ന് ആരോപണം ഉന്നയിക്കുകയുമായിരുന്നു.
പലർക്കും കൊടുക്കാനെന്ന പേരിൽ പിരിച്ചെടുക്കുന്ന കണക്ക് കൊടുക്കേണ്ടി വന്നപ്പോഴാണ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള മന്ത്രിമാർക്കെതിരെ ആരോപണം ഉന്നയിച്ചത്. എന്നാൽ കെ.എം.മാണിയുടെ കാര്യത്തിൽ കാട്ടിയ താത്പര്യവും ഉത്സാഹവും ബിജു രമേശ് മറ്റ് മന്ത്രിമാർക്കെതിരെ കാട്ടിയിട്ടില്ല. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി കെ.എം.മാണിയുടെ രാജികാര്യത്തിൽ സ്വീകരിച്ച നിലപാടല്ല, ബാബുവിന്റെ കാര്യത്തിൽ കാട്ടിയതെന്നും അതിനാൽ ഉമ്മൻ ചാണ്ടിയുടെ നടപടിയും അത്യന്തം സംശയകരമായിരുന്നുവെന്നും ലേഖനത്തിൽ പറയുന്നു.