കൊച്ചി: ബാര്‍ കോഴക്കേസില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. അന്വേഷണം നീതീപൂര്‍വ്വകമാകില്ലെന്നും കേരളത്തിലെ ഒരു മന്ത്രിക്കെതിരെ ഉള്ള ആരോപണം അന്വേഷിക്കുന്നത് സിബിഐ പോലെയുള്ള ഏജന്‍സികളെ ഏല്‍പ്പിക്കന്നതല്ലെ ഉചിതം എന്നും കോടതി ചോദിച്ചു.
മന്ത്രി കുറ്റക്കാരനല്ല എന്ന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പറഞ്ഞിരുന്നു. അങ്ങനെയുള്ള അവസരത്തില്‍ സര്‍ക്കാരിനു കീഴിലുള്ള പൊലീസ് അന്വേഷണം എങ്ങനെ കാര്യക്ഷമമാകുമെന്ന് കോടതി ചോദിച്ചു.എങ്ങനെ സ്വതന്ത്രമായി അന്വേഷിക്കുമെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അഡ്വക്കേറ്റ് ജനറല്‍ അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചത്.
കേസ് സംസ്‌ഥാനത്തിന് കീഴിലുള്ള ഒരു ഏജന്‍സി അന്വേഷിക്കുന്നത് നീതിപൂര്‍വ്വമാകില്ലെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു. മാണിക്കെതിരേ നടക്കാന്‍ പോകുന്ന വിജിലന്‍സ് തുടരന്വേഷണത്തിനെതിരേ സണ്ണി മാത്യ എന്നയാള്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയില്‍ കോടതി വാക്കാല്‍ നിരീക്ഷിച്ചു. മുഖ്യമന്ത്രി പോലും കെ എം മാണിക്ക് ക്‌ളീന്‍ചിറ്റ് നല്‍കുമ്പോള്‍ വിജിലന്‍സ് അന്വേഷണം എങ്ങിനെ നീതിപൂര്‍വ്വമാകുമെന്ന് കോടതി നിരീക്ഷിച്ചു. കേരളത്തിന് അകത്തുള്ള ഒരു മന്ത്രിക്കെതിരേയാണ് അന്വേഷണം. അതുകൊണ്ട് കേരളത്തിന് പുറത്തുള്ള സിബിഐ പോലെയുള്ള ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കുന്നതല്ലേ ഉചിതമെന്ന് ജസ്‌റ്റീസ് സുധീന്ദ്രകുമാര്‍ ഹര്‍ജി പരിശോധിവേ പരാമര്‍ശിച്ചു. കേസില്‍ മാണിയുടെ ഭാഗം കേള്‍ക്കാതെയാണ് തുടരന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടിരിക്കുന്നതെന്നും തുടരന്വേഷണം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ആയിരുന്നു ഹര്‍ജി. മുഖ്യമന്ത്രി തന്നെ നിരപരാധി എന്ന് പറയുമ്പോള്‍ ഒരു മന്ത്രിക്കെതിരേ എങ്ങിനെ സംസ്‌ഥാനത്തിന് അകത്തുള്ള ഒരു ഏജന്‍സിക്ക് നീതി പൂര്‍വ്വമായി അന്വേഷണം നടത്താന്‍ കഴിയുമെന്ന് കോടതി ചോദിച്ചു. സര്‍ക്കാര്‍ നിലപാട് ഉച്ചയ്‌ക്കകം അറിയിക്കണമെന്ന് എ ജി യോട് കോടതി ആവശ്യപ്പെട്ടു.