![](https://dailyindianherald.com/wp-content/uploads/2016/07/BAR-VM-Sudheeran.png)
കോട്ടയം: ബാര്‍ കോഴക്കേസില്‍ കെപിസിസി പ്രസിഡന്‍റ് വി. എം സുധീരന്‍ മാത്രമാണ് ശരിയായ നിലപാടെടുത്തതെന്ന് യൂത്ത് ഫ്രണ്ട് .ബാര്‍ കോഴ ഗൂഢാലോചനയ്ക്കു പിന്നില്‍ ചെന്നിത്തലയും അടൂര്‍ പ്രകാശും ബിജു രമേശുമാണെന്ന് ആരോപിച്ച് യൂത്ത് ഫ്രണ്ട് സോണിയാഗാന്ധിക്ക് കത്തയച്ചു. കേസില്‍ കെ. എം മാണിക്കെതിരെ മാത്രം കേസെടുത്തത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ആരോപിക്കുന്നു.മാണി എല്‍ഡിഎഫിലേക്ക് പോകുമെന്ന ഭയമാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നും കത്തില്‍ ആരോപിക്കുന്നു. മന്ത്രിസഭയിലെ മറ്റ് മൂന്ന് മന്ത്രിമാര്‍ക്കെതിരെ ബാര്‍ കോഴക്കേസില്‍ ആരോപണം ഉണ്ടായിട്ടും മാണിക്കെതിരെ മാത്രമാണ് കേസെടുത്തതെന്നും കത്തില്‍ വ്യക്തമാക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് യൂത്ത് ഫ്രണ്ട് എമ്മിന്‍െറ കത്ത്. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം. മാണിക്കെതിരെയുള്ള ബാര്‍ കോഴക്കേസിലെ ഗൂഢാലോചനക്ക് പിന്നില്‍ രമേശ് ചെന്നിത്തലയും അടൂര്‍ പ്രകാശുമാണെന്ന് കത്തില്‍ ആരോപിക്കുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സംശയനിഴലിലാണ്. ഇതുസംബന്ധിച്ച് അന്വേഷണം വേണമെന്നും ശനിയാഴ്ച അയച്ച കത്തില്‍ യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു.
രമേശ് ചെന്നിത്തല, അടൂര്‍ പ്രകാശ്, ബാറുടമ ബിജു രമേശ് എന്നിവരുടെ ഗൂഢാലോചനയുടെ ഫലമാണ് ബാര്‍ കോഴ ആരോപണം. ബിജു രമേശിന്‍െറ മകളുടെ വിവാഹനിശ്ചയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ പങ്കെടുത്തത് ഇതിനു തെളിവാണ്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തതില്‍ ദുരൂഹതയുണ്ട്. കേരളത്തില്‍ യു.ഡി.എഫിന് ഭരണം നഷ്ടമാകാന്‍ കാരണക്കാരനായ ബിജു രമേശിന്‍െറ മകളുടെ വിവാഹചടങ്ങില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തതിനെ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ വിമര്‍ശിച്ച കാര്യവും ചൂണ്ടിക്കാട്ടുന്നു. യൂത്ത് ഫ്രണ്ട് എം മുമ്പ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും നാലു പേജ് വരുന്ന കത്തില്‍ പറയുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായ തിരിച്ചടിക്ക് കാരണം കോണ്‍ഗ്രസിലെ ഗ്രൂപ്പിസവും ബാര്‍ കോഴപോലുള്ള ആരോപണങ്ങളുമാണ്. കോണ്‍ഗ്രസ് നേതാക്കള്‍ വല്യേട്ടന്‍ ചമഞ്ഞു. ഇക്കാര്യങ്ങളില്‍ സത്യസന്ധമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ളെങ്കില്‍ യു.ഡി.എഫ് ശിഥിലമാകും.
ബാര്‍ കോഴയുമായി ബന്ധപ്പെട്ട ഫയലുകളില്‍ തീരുമാനമെടുത്തതില്‍ കെ.എം. മാണിക്ക് ഒരു പങ്കുമില്ളെന്നും കത്തില്‍ അവകാശപ്പെടുന്നു. പാര്‍ട്ടിയുടെ സുവര്‍ണ ജൂബിലി ആഘോഷം കോട്ടയത്ത് മികച്ച നിലയില്‍ നടത്തിയതോടെ പാര്‍ട്ടിക്ക് വലിയ സ്വീകാര്യത കൈവന്നു. കെ.എം. മാണി മുഖ്യമന്ത്രിയാകണമെന്ന ആവശ്യങ്ങളും പല കോണുകളില്‍നിന്ന് ഉയര്‍ന്നു. പാലക്കാട് പ്ളീനറി സമ്മേളനത്തിലേക്ക് സി.പി.എം കെ.എം. മാണിയെ ക്ഷണിക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് ചില ബാര്‍ ഉടമകളുടെ സഹായത്തോടെ കോണ്‍ഗ്രസ് നേതാക്കള്‍ ഗൂഢാലോചന നടത്തിയത്. നാലു മന്ത്രിമാര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിട്ടും കെ.എം. മാണിക്കെതിരെ മാത്രമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും കത്തില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ അന്വേഷിക്കണം.
ഇടതുപക്ഷത്തേക്ക് പോയേക്കുമെന്ന സംശയത്തില്‍ യു.ഡി.എഫില്‍ പാര്‍ട്ടിയെ തളച്ചിടാനുള്ള ശ്രമമാണ് ബാര്‍ കോഴക്കേസെന്ന് കഴിഞ്ഞദിവസം ചാനല്‍ അഭിമുഖത്തില്‍ കെ.എം. മാണി വ്യക്തമാക്കിയിരുന്നു. ബാര്‍ കോഴക്കേസിന്‍െറ ഗൂഢാലോചക്ക് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളായിരുന്നുവെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോസഫ് എം. പുതുശേരിയും നേരത്തേ ആരോപിച്ചിരുന്നു.