കൊച്ചി:ബാര്‍ കോഴ അഴിമതി കേസില്‍ മുന്‍ എക്സൈസ് മന്ത്രി കെ ബാബുവിനുള്ള പൂട്ട് മുറുക്കി വിജിലന്‍സ്. അഴിമതിയുമായി ബന്ധപ്പെട്ട പരാതിയില്‍ മുന്‍ എക്സൈസ് മന്ത്രി കെ ബാബുവിനെ വിജിലന്‍സ് നാളെ ചോദ്യം ചെയ്യും. ലൈസന്‍സ് നല്‍കിയതില്‍ 100 കോടിരൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് കാണിച്ച് വ്യവസായിയായ വി.എം രാധാകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് നടപടി.
വിജിലന്‍സ് ഓഫീസില്‍ വിളിച്ചുവരുത്തിയാവും ബാബുവിനെ ചോദ്യം ചെയ്യുക.പരാതി നല്‍കിയത് വിഎം രാധാകൃഷ്ണന്‍ കേരള ഹോട്ടല്‍ ഇന്‍ഡസ്ട്രിയലിസ്റ്റ്‌സ് അസോസിയേഷന്‍ നേതാവാണ് വിഎം രാധാകൃഷ്ണന്‍. രാധാകൃഷ്ണന്റെ പരാതിയില്‍ വിജിലന്‍സ് എറണാകുളം റേഞ്ച് ഡിവൈ എസ്പി ഫിറോസ് എം ഷെഫീക്ക് ആണ് അന്വേഷണം നടത്തുന്നത്.ലൈസന്‍ അനുവദിച്ചതില്‍ അഴിമതി മുന്‍ സര്‍ക്കാരിന്റെ കാലത്ത് ബാര്‍-ബിയര്‍പാര്‍ലര്‍ ലൈസന്‍സുകള്‍ അനുവദിച്ചതിലും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടിയതിലും കോടികളുടെ അഴിമതി നടന്നെന്നാണ് ആരോപണം. കെ ബാബു അഴിമതി നടത്തിയെന്ന വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരം നടന്ന ത്വരിത പരിശോധനയില്‍ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടിരുന്നു.
ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് LIKEചെയ്യുക:https://www.facebook.com/DailyIndianHeraldnews/