ബാർ നർത്തകിയോടൊപ്പം കിടക്ക പങ്കിട്ടു; മലയാളി യുവാവ് മുങ്ങിയത് രണ്ടര ലക്ഷം രൂപയുമായി: യുവാവിനെ തിരക്കി ബാർ ഡാൻസർ കാസർകോട്

സ്വന്തം ലേഖകൻ
കാസർകോട്: ബാറിൽ ഡാൻസ് ചെയ്ത യുവതി സമ്പാദിച്ച രണ്ടര ലക്ഷം രൂപയുമായി മലയാളി യുവാവ് മുങ്ങി. രണ്ടു വർഷത്തിലേറെയായി യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷമായിരുന്നു മലയാളി ഇവരെ പറ്റിച്ച് പണവുമായി മുങ്ങിയത്. മഹാരാഷ്ട്ര ഉല്ലാസ് നഗർ സ്വദേശിനിയുടെ പണവുമായാണ് കാസർകോട് സ്വദേശിയായ അമ്പതുകാരൻ സ്ഥലംവിട്ടത്. ഒരാഴ്ച മുമ്പാണ് സംഭവം. ഇയാളെ അന്വേഷിച്ച് യുവതി കാസർഗോഡെത്തി. ടൗൺ പോലീസിൽ പരാതിയും നല്കി.
സംഭവത്തിന്റെ പിന്നാമ്പുറ രഹസ്യം ഇങ്ങനെയാണ്. വർഷങ്ങളായി മുംബൈയിൽ താമസിക്കുന്ന അമ്പതുകാരനാണ് കഥയിലെ വില്ലൻ. മഹാരാഷ്ട്ര ഉല്ലാസ് നഗറിൽ ഗസ്റ്റ് ഹൗസിന്റെ മേൽനോട്ടം വഹിച്ചുവരികയായിരുന്ന ഇയാൾ. തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ബാർ നർത്തകിയുമായി ഇയാൾ അടുപ്പത്തിലാവുകയായിരുന്നു. ഭർത്താവും ഒരു കുട്ടിയുമുണ്ട് യുവതിക്ക്. പ്രണയം തലയ്ക്കു പിടിച്ചതോടെ യുവതി ഭർത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് കാസർകോട് സ്വദേശിക്കൊപ്പം പോയി. ഉല്ലാസ് നഗറിലെ വാടകവീട്ടിൽ രണ്ടുവർഷം മുമ്പ് ഒരുമിച്ച് താമസവും തുടങ്ങി. യുവതി ബാറിലെ ഡാൻസ് ജോലി ഉപേക്ഷിച്ചതുമില്ല.
കഴിഞ്ഞയാഴ്ച്ച യുവതി ഡാൻസ് ബാറിൽ പോയ സമയത്ത് കാസർഗോഡുകാരൻ വീട്ടിനകത്ത്‌സൂക്ഷിച്ചിരുന്ന പണവുമായി സ്ഥലം വിടുകയായിരുന്നു. ബാറിലെ നൃത്തം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ യുവതി അലമാര പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടതായി അറിഞ്ഞത്. വഞ്ചിക്കപ്പെട്ടതായി ബോധ്യപ്പെട്ട യുവതി കാമുകനെ കണ്ടുപിടിക്കാനാണ് കാസർഗോഡെത്തിയത്. വീട് കാസർഗോഡാണെന്നു മാത്രമാണ് യുവതിക്ക് അറിയാവുന്നത്. ആളെ തിരിച്ചറിയാൻ ആകെയുള്ളത് ഒപ്പമുള്ള ഒരു സെൽഫി മാത്രമാണ്. ആളെ കിട്ടിയാൽ അറിയിക്കാമെന്ന് പോലീസ് പറഞ്ഞെങ്കിലും പണം കിട്ടാതെ മടങ്ങില്ലെന്ന തീരുമാനത്തിലാണ് യുവതി.
Top