വാഷിംഗ്ടണ്‍: വെടിവെയ്പിനിടെ മരിച്ച കുട്ടികളെക്കുറിച്ച് പറഞ്ഞ് നിറ കണ്ണുകളോടെയാണ് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ തോക്കുകള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുന്നുവെന്ന പ്രഖ്യാപനം നടത്തിയത്. വൈറ്റ് ഹൗസില്‍ നടന്ന പ്രഖ്യാപനത്തിന് സാക്ഷികളാകാന്‍ ന്യൂടൗണിലെ സാന്‍ഡി ഹുക്ക് എലിമെന്ററി സ്‌കൂളില്‍ 2012 ല്‍ വെടിവെയ്പില്‍ മരിച്ച 20 കുട്ടികളുടെ കുടുംബാംഗങ്ങളും എത്തിയിരുന്നു. കുട്ടികളെക്കുറിച്ച് പറഞ്ഞപ്പോള്‍ വികാരാധീനനായ ഒബാമയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. രാജ്യത്ത് തോക്ക് ഉപയോഗിച്ചുള്ള കൊലപാതകങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ തോക്കുകള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള നിയമങ്ങള്‍ കര്‍ക്കശമാക്കാനാണ് തീരുമാനം.
ആയുധലോബികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും ഒബാമ പറഞ്ഞു. തോക്കുപയോഗം നിയന്ത്രിക്കാനുള്ള നിയമം ഉടന്‍ പാസാക്കുമെന്നും ഒബാമ അറിയിച്ചു. ഡെമോക്രാറ്റിക് നേതാക്കള്‍ ഒബാമയ്ക്ക് പിന്തുണ നല്‍കിയപ്പോള്‍ മതിയായ ചര്‍ച്ച നടത്താതെയാണ് തിരുമാനമെന്നാണ് റിപ്പബ്ലിക്കന്‍ നേതാക്കള്‍ വിമര്‍ശിച്ചു.യുഎസില്‍ പ്രതിവര്‍ഷം 30,000 പേര്‍ തോക്കുപയോഗിച്ചുള്ള ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നുെന്നാണ് റിപ്പോര്‍ട്ടുകള്‍.