സര്‍ക്കാര്‍ അയഞ്ഞു: ബാര്‍ കോഴക്കേസില്‍ വിധി 29 ന്; ബാറുകള്‍ക്ക് അനുകൂല വിധിയുണ്ടായേക്കും

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ മന്ത്രി മാണിയെ കുടുക്കിയ ബാര്‍ ഉടമകള്‍ സുപ്രീം കോടതിയില്‍ സര്‍ക്കാരിനെ വിറപ്പിച്ചു നിര്‍ത്തി. ബാര്‍ കോഴക്കേസില്‍ സര്‍ക്കാരിന്റെ നിലപാട് സ്ുപ്രീം കോടതിയില്‍ അയഞ്ഞതോടെയാണ് ബാര്‍ ഉടമകള്‍ അനുകൂലമായ വിധിയുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നത്. ഇതോടെയാണ് കേരളം കാത്തിരുന്ന ബാര്‍ കേസില്‍ 29 നു വിധിയുണ്ടാകും.
വാദം കേട്ട സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ചിലെ ഒരു ജഡ്ജി മുപ്പതിന് വിരമിക്കാന്‍ ഇരിക്കെയാണ് തൊട്ട് തലേ ദിവസം വിധി പറയുന്നത്. വധി എന്തായാലും കേരള രാഷ്ട്രീയത്തില്‍ ശക്തമായ ചലനം ഉണ്ടാക്കും എന്നതിനാല്‍ തന്നെ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യ നയം ചോദ്യം ചെയ്ത് ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാര്‍ ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് 29ന് വിധി പറയുക. ബാര്‍ ഉടമകള്‍ക്കു വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തംഗി, ഹരീഷ് സാല്‍വേ തുടങ്ങിയ പ്രമുഖ അഭിഭാഷകര്‍ ഹാജരായപ്പോള്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി കപില്‍ സിബലാണ് ഹാജരായത്. വാദത്തിനിടെ ബാറുടമകള്‍ക്ക് അനുകൂലവും പ്രതികൂലവുമായ രീതിയില്‍ കോടതിയുടെ ഭാഗത്ത് നിന്നും പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. രണ്ടംഗ ബെഞ്ചിലെ ജഡ്ജി വിക്രംജിത്ത് സെന്‍ ആണ് മുപ്പതിന് വിരമിക്കുന്നത്. അന്തിമ വിധി പ്രഖ്യാപിക്കാതെ വിശാല ബെഞ്ചിന്റെ പരിഗണനക്ക് ഹര്‍ജി കൈമാറാനുള്ള സാധ്യതയുമുണ്ട്.

Top