മാഡ്രിഡ്: നികുതി വെട്ടിപ്പ് കേസില്‍ ബാഴ്‌സലോണയുടെ അര്‍ജന്റീനന്‍ താരം ജാവിയര്‍ മഷറാനോക്ക് ഒരുവര്‍ഷം തടവ്. കൂടാതെ എട്ട് ലക്ഷം യൂറോ പിഴയടക്കാനും നികുതി ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതില്‍നിന്ന് വിലക്ക് ഏര്‍പെടുത്താനും സ്പാനിഷ് കോടതി ഉത്തരവിട്ടു. ജാവിയര്‍ മഷറാനോ 15 ലക്ഷം യൂറോയുടെ തട്ടിപ്പ് നടത്തിയെന്നാണ് സ്പാനിഷ് ടാക്‌സ് അധികൃതര്‍ കണ്ടത്തെിയത്. അതേസമയം, കൂടുതല്‍ പിഴ അടച്ച് ജയില്‍ വാസം ഒഴിവാക്കാനുള്ള ശ്രമമാണ് മഷറാനോ നടത്തുന്നത്. അമേരിക്കന്‍, പോര്‍ച്ചുഗല്‍ കമ്പനികളുമായുണ്ടാക്കിയ പകര്‍പ്പവകാശ കരാര്‍ മറച്ചുവെച്ച് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. മെസ്സി, നെയ്മര്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളും സ്‌പെയിനില്‍ നികുതി വെട്ടിപ്പ് കേസ് നേരിടുന്ന കളിക്കാരാണ്.