ബാഴ്‌സലോണ: കോപ ഡെല്‍ റെ (കിങ്‌സ് കപ്പ്) ക്വാര്‍ട്ടറിന്റെ രണ്ടാം പാദത്തില്‍ അത്‌ലറ്റിക് ബില്‍ബാവോയെ 31ന് കെട്ടുകെട്ടിച്ച് ബാഴ്‌സലോണ സെമിയില്‍ കടന്നു. ആദ്യ പാദം ബാഴ്‌സ 21ന് ജയിച്ചിരുന്നു(അഗ്രഗേറ്റ്: 52). മറ്റൊരു മത്സരത്തില്‍ കരുത്തരായ അത്‌ലറ്റികോ മഡ്രിഡ് സെല്‍റ്റ ഡി വിഗോയോട് തോറ്റ് പുറത്തായി. രണ്ടാം പാദത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു സെല്‍റ്റയുടെ ജയം. ആദ്യപാദം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചിരുന്നു.
ലോകതാരം മെസ്സിയുടെ ബൂട്ടുകള്‍ ഗോള്‍ വരള്‍ച്ചയനുഭവിച്ച മത്സരത്തില്‍ ലൂയി സുവാരസ്, ജെറാര്‍ഡ് പിക്വെ നെയ്മര്‍ എന്നിവരാണ് ബാഴ്‌സലോണക്കു വേണ്ടി വലകുലുക്കിയത്.
മത്സരം തുടങ്ങി 12ാം മിനിറ്റില്‍ ന്യൂകാംപിനെ ഞെട്ടിച്ചുകൊണ്ടാണ് ബില്‍ബാവോ തുടങ്ങിയത്. തുടക്കം മുതലം ബാഴ്‌സ ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോളി നീട്ടി നല്‍കിയ പന്ത് പിടിച്ചെടുത്ത ആഡ്രൂയിസ് നല്‍കിയ ത്രൂപാസ് ഇനാകി വില്ല്യംസ് ബാഴ്‌സ വലയിലാക്കി. ഒന്നാം പകുതിയില്‍ എം.എന്‍.എസ് സഖ്യം സമനിലക്കായി കിണഞ്ഞു ശ്രമിച്ചെങ്കിലും ബില്‍ബാവോ പ്രതിരോധം പിടിച്ചു നിന്നു. പരിക്കും സസ്‌പെന്‍ഷനും മൂലം മൂന്ന് മത്സരങ്ങള്‍ക്ക് ശേഷമാണ് ബാഴ്‌സ ത്രയം ഒന്നിക്കുന്നത്.
രണ്ടാം പകുതിയുടെ എട്ടാം മിനിറ്റിലാണ് സുവാരസിലൂടെ ബാഴ്‌സ ഒപ്പമത്തെിയത്. മെസ്സി നെയ്‌തെടുത്ത മുന്നേറ്റത്തിനൊടുവില്‍ മെസ്സിയുടെ ക്രോസ് വലയിലേക്ക് തട്ടിയിടേണ്ട ജോലി മാത്രമായിരുന്നു സുവാരസിന്. സീസണില്‍ സുവാരസിന്റെ 30ാം ഗോള്‍ നേട്ടമായിരുന്നു ഇത്. 81ാം മിനിറ്റില്‍ ഡാനി ആല്‍വസിന്റെ ക്രോസിന് തലവെച്ച് ജെറാര്‍ഡ് പിക്വെകറ്റാലന്‍ പടെ മുന്നിലത്തെിച്ചു. മത്സരത്തിന്റെ അധിക സമയത്ത് പെനാല്‍റ്റി ബോക്‌സിന് പുറത്ത്‌നിന്ന് പാസ് സ്വീകരിച്ച് നാല് ബില്‍ബാവോ പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് നെയ്മര്‍ അവസാന ഗോള്‍ നേടി.
അര്‍ജന്റീന താരം പാബ്‌ളോ ഹെര്‍ണാണ്ടസിന്റെ ഇരട്ടഗോളുകളാണ് (22, 64) അത്‌ലറ്റികോയുടെ സെമി പ്രവേശം തടഞ്ഞത്. 56ാം മിനിറ്റില്‍ ജോണ്‍ ഗ്വിഡെറ്റി സെല്‍റ്റയുടെ മൂന്നാം ഗോള്‍ നേടി. 29ാം മിനിറ്റില്‍ ആന്‍േറാനെ ഗ്രീസ്മന്‍, 81ാം മിനിറ്റില്‍ എയ്ഞ്ചല്‍ കൊറിയ എന്നിവരാണ് അത്‌ലറ്റികോക്കു വേണ്ടി ഗോളുകള്‍ മടക്കിയത്.