ബിഗ് ബോസില്‍ മത്സരിക്കാനുണ്ടെന്ന് അറിഞ്ഞപ്പോള്‍ നിരവധി പേരായിരുന്നു വിമര്‍ശനങ്ങളുമായി എത്തിയിരുന്നത്. രണ്ട് വിവാഹം കഴിച്ചതിന്റെ പേരിലായിരുന്നു ബഷീറിനെ പലരും വിമര്‍ശിച്ചത്. എന്നാല്‍ തന്റെ കുടുംബം തനിക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ഹൗസിലെത്തിയതിന് ശേഷം ബഷീര്‍ തെളിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമിലൂടെ രണ്ടാം ഭാര്യയായ മഷുറയ്ക്ക് ബഷീര്‍ നല്‍കിയ വാക്ക് വാര്‍ത്തയില്‍ നിറഞ്ഞിരിക്കുകയാണ്. വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ നമ്മുടെ ജീവിതത്തില്‍ ഒന്നുമില്ലെങ്കിലും അത് അത്രയും മനോഹരമായിരിക്കും.
നമ്മുടെ ജീവിതം സന്തോഷമായിരിക്കുമെന്നും മരണം വരെ നമ്മള്‍ ഒന്നായിരിക്കുമെന്നും ഞാന്‍ നിനക്ക് വാക്ക് തരികെയാണെന്നുമാണ് ബഷീര്‍ പറയുന്നത്. ഇരുവരുടെയും വിവാഹദിനത്തിലെ ഒരു മനോഹരമായ ഫോട്ടോയും താരം പങ്കുവെച്ചിരിക്കുകയാണ്.