രണ്ടാം ഭാര്യയ്‌ക്കൊപ്പം വിവാഹവാര്‍ഷികം ആഘോഷിച്ച് ബഷീര്‍ ബഷി; ആശംസയുമായി ഒന്നാം ഭാര്യ സുഹാന

മലയാളം ബിഗ് ബോസ് സീസണ്‍ വണ്ണിലെ ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു ബഷീര്‍ ബഷി. വിജയ സാധ്യതയുണ്ടായിരുന്നെങ്കിലും ഷോ അവസാന ഘട്ടത്തിലേക്ക് എത്തുന്നതിനുള്ളില്‍ താരം പുറത്ത് പോയിരുന്നു. ഇപ്പോള്‍ കുടുംബത്തോടൊപ്പം ടിക് ടോക് വീഡിയോസ് ചെയ്ത് ബഷീര്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കാറുണ്ട്. ബിഗ് ബോസിലേക്ക് എത്തിയ സമയത്ത് ബഷീര്‍ ഏറ്റവുമധികം വിമര്‍ശനങ്ങള്‍ക്ക് വിധേയമായത് രണ്ട് തവണ വിവാഹം കഴിച്ചു എന്ന കാര്യത്തിലാണ്. രണ്ട് ഭാര്യമാരും കുട്ടികളും ഒരു വീടിനുള്ളില്‍ സന്തോഷത്തോടെ കഴിയുന്നു എന്നതാണ് ശ്രദ്ധേയം.

പലരും ഇതിനെ രൂക്ഷമായ രീതിയില്‍ വിമര്‍ശിച്ച് രംഗത്ത് വന്നെങ്കിലും അതൊന്നും ബഷീറിനെയോ കുടുംബത്തെയോ ബാധിച്ചിരുന്നില്ല. ഇപ്പോഴിതാ ബഷീറും രണ്ടാം ഭാര്യയും അവരുടെ ആദ്യ വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. ഗോവയില്‍ നിന്നുമായിരുന്നു ആഘോഷം. ഭാര്യ ചേര്‍ത്ത് നിര്‍ത്തി സന്തോഷം പങ്കുവെക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി താരം തന്നെയാണ് പുറത്ത് വിട്ടിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേ സമയം ബഷീറിനും ഭാര്യയ്ക്കും വിവാഹ വാര്‍ഷികത്തിന്റെ ആശംസകളുമായി ആദ്യ ഭാര്യ സുഹാനയും എത്തിയിരിക്കുകയാണ്. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും നിങ്ങളുടെ ആദ്യ വിവാഹ വാര്‍ഷികത്തിനുള്ള ആശംസകള്‍ അറിയിക്കുകയാണെന്നും പറഞ്ഞ് കേക്ക് കട്ട് ചെയ്തത് ആഘോഷിച്ച ചിത്രങ്ങളായിരുന്നു സുഹാന പങ്കുവെച്ചത്. രണ്ട് ഭാര്യമാരെയും ഒരുപോലെയാണ് ബഷീര്‍ സ്‌നേഹിക്കുന്നത്. ഭാര്യമാര്‍ തമ്മിലുള്ള ഐക്യവും എല്ലാവരും മാതൃകയാക്കേണ്ടതാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. മൂന്ന് പേര്‍ക്കും ആശംസകളുമായി ആരാധകര്‍ എത്തി കൊണ്ടിരിക്കുകയാണ്.

https://www.instagram.com/p/Bu2pmarABzc/?utm_source=ig_embed

Top